കെ.സുധാകരൻ എം.പിയുടെ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ കൊവിഡ് പ്രതിരോധ ഉപകരണങ്ങൾ ജില്ലാ കളക്ടർക്ക് കൈമാറി

Jaihind News Bureau
Wednesday, May 20, 2020

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കാവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ  വാങ്ങുന്നതിന് കെ.സുധാകരൻ എം.പി അനുവദിച്ച 50 ലക്ഷം രൂപയിൽ നിന്ന് വാങ്ങിയ ആദ്യ ഘട്ട ഉപകരണങ്ങൾ ജില്ലാ കളക്ടർക്ക് കൈമാറി. 5000 പി.പി.ഇ കിറ്റുകളും, ജില്ലാ ആശുപത്രിയിലേക്ക് വേണ്ടി ആധുനികമായ രണ്ട് വെന്‍റിലേറ്ററുകളും, 52000 ട്രിപ്പിൾ ലെയർ മാസ്കുകളും, 5600 എൻ 95 മാസ്കുകളും 15 ഇൻഫ്രാറെഡ് തെർമോ മീറ്ററുമാണ് ആരോഗ്യ വകുപ്പ് കെ.സുധാകരൻ എം.പി അനുവദിച്ച തുക കൊണ്ട് വാങ്ങുന്നത്.

ആദ്യഘട്ടത്തിൽ ലഭ്യമായ 52,000 ട്രിപ്പിൾ ലെയർ മാസ്ക്, 5600 എൻ-95 മാസ്ക്, 15 ഇൻഫ്രാറെഡ് തെർമോ മീറ്ററുകൾ എന്നിവ  ജില്ലാ കളക്ടർ ടി.വി.സുഭാഷ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ.നാരായണ നായിക്ക് എന്നിവർ ചേർന്ന് കെ.സുധാകരൻ എം.പിയിൽ നിന്ന് ഏറ്റ് വാങ്ങി.