‘ജനകീയ വിഷയങ്ങള്‍ക്കായി ശബ്ദിച്ച നേതാവ്’; കുട്ടി അഹമ്മദ് കുട്ടിയുടെ നിര്യാണത്തില്‍ അനുശോചിച്ച് കെ. സുധാകരന്‍ എംപി

Sunday, August 11, 2024

 

തിരുവനന്തപുരം: മുസ്‌ലിം ലീഗ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന കുട്ടി അഹമ്മദ് കുട്ടിയുടെ നിര്യാണത്തില്‍ കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ എംപി അനുശോചിച്ചു. മികച്ച ഭരണകര്‍ത്താവായിരുന്ന കെ. കുട്ടി അഹമ്മദ് കുട്ടി യുഡിഎഫിന്‍റെയും മുസ്‌ലിം ലീഗിന്‍റെയും പ്രമുഖ നേതാവായിരുന്നു. തൊഴിലാളികളുടേയും പാവപ്പെട്ട ജനങ്ങളുടെയും പ്രായസങ്ങള്‍ക്ക് പരിഹാരം കാണാന്‍ സജീവമായി ഇടപെടുകയും അവര്‍ക്ക് ആശ്വാസം എത്തിക്കാന്‍ അക്ഷീണം പ്രയത്‌നിക്കുകയും ചെയ്തിരുന്ന കുട്ടി അഹമ്മദ് കുട്ടി മികച്ച ജനപ്രതിനിധി കൂടിയായിരുന്നു. നിയമസഭയിലും പുറത്തും അദ്ദേഹം ജനകീയ വിഷയങ്ങള്‍ക്കായി എന്നും ശബ്ദിച്ചു. കുട്ടി അഹമ്മദ് കുട്ടിയുടെ വിയോഗത്തിലൂടെ യുഡിഎഫിന് നഷ്ടമായത് മികച്ച പാര്‍ലമെന്‍റേറിയനെയാണെന്നും കെ. സുധാകരന്‍ പറഞ്ഞു.