“ആ കരുതല്‍ തുടരാന്‍ ചാണ്ടി ഉമ്മനെ വിജയിപ്പിക്കണം”; പുതുപ്പള്ളി പരിയാരം ലക്ഷംവീട് കോളനിയില്‍ വോട്ട് അഭ്യർത്ഥിച്ച് കെ. സുധാകരന്‍ എംപി

Jaihind Webdesk
Saturday, September 2, 2023

 

കോട്ടയം: പുതുപ്പള്ളി പരിയാരം ലക്ഷംവീട് കോളനിയിലെ വീടുകളിലെത്തി ചാണ്ടി ഉമ്മനു വേണ്ടി വോട്ട് അഭ്യർത്ഥിച്ചു കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ എംപി. കെപിസിസി അധ്യക്ഷൻ എത്തുന്നതറിഞ്ഞു നിരവധി പേരാണ് അദ്ദേഹത്തെ സ്വീകരിക്കാനായി എത്തിയത്.

പരിയാരം ലക്ഷംവീട് കോളനി നിവാസികൾക്ക് മുന്നിൽ ചാണ്ടി ഉമ്മൻ വിജയിക്കേണ്ടതിന്‍റെ ആവശ്യകത പറഞ്ഞുകൊണ്ടായിരുന്നു കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എംപി വോട്ട് അഭ്യർത്ഥിച്ചത്. ഉമ്മൻ ചാണ്ടിയിൽ നിന്ന് കരുതലും സഹായവും ലഭിച്ച കോളനി നിവാസികൾ തങ്ങളുടെ ഓർമ്മകൾ കെ. സുധാകരനു മുമ്പിൽ പങ്കുവെച്ചു. ആ കരുതൽ തുടരാൻ ചാണ്ടി ഉമ്മന് വോട്ട് ചെയ്യണമെന്നും പിണറായി സർക്കാരിനെതിരെ പ്രതികരിക്കണമെന്നും അഭ്യർത്ഥിച്ചാണ് കെ. സുധാകരൻ എംപി മടങ്ങിയത്.