ജനദ്രോഹ സർക്കാരുകളുടെ മുഖം തുറന്നുകാട്ടാന്‍ സമരാഗ്നി; കെ. സുധാകരന്‍ എംപി

Jaihind Webdesk
Friday, February 9, 2024

 

കാസർഗോഡ്: കേരള രാഷ്ട്രീയത്തിലും ദേശീയ രാഷ്ട്രീയത്തിലും നടന്നുകൊണ്ടിരിക്കുന്ന തെറ്റായ പ്രവൃത്തികളും സമീപനവും ജനങ്ങൾക്ക് മുന്നിൽ തുറന്നു കാട്ടുന്നതാവും സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്രയെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ എംപി. ജനമനസുകളിൽ ചിന്താദീപ്തമായ രാഷ്ട്രീയസന്ദേശം പകർന്നുനൽകാനുള്ള ജാഥയാണ് ഇത്. ഇരു സർക്കാരുകളുടെയും ദുർഭരണത്തിനെതിരെ ജനങ്ങളിലേക്ക് തീവ്രമായ രാഷ്ട്രീയ ബോധം വളർത്തി എടുക്കാനാണ് സമരാഗ്നി ജാഥ. ഇടതുപക്ഷ സർക്കാരിന്‍റെ ദുർഭരണം കേരളത്തിലെ ജനങ്ങൾക്ക് മടുത്തു. നീതിയും നീതിന്യായവും ഇല്ലാത്ത അവസ്ഥയാണ് കേരളത്തിലും ദേശീയതലത്തിലുമുള്ളത്. കേരളം ഭരിച്ച് ഈ അവസ്ഥയിൽ ആക്കിയ എൽഡിഎഫിന് ബിജെപി സർക്കാരിനെതിരെ സമരം ചെയ്യാൻ അർഹതയില്ലെന്നും കെപിസിസി പ്രസിഡന്‍റ് ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു.