തിരുവനന്തപുരം : കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ച കനയ്യകുമാറിനെയും ജിഗ്നേഷ് മേവാനിയെയും അഭിനന്ദിച്ച് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ എം.പി. മൂവർണക്കൊടിയുടെ തണലിൽ നിന്ന് ഫാസിസത്തെ നേരിടാൻ കൂടെ ചേരുന്ന ഇരുവരേയും നേരിന്‍റേയും നെറിയുടേയും ജനാധിപത്യത്തിന്‍റെയും ഈറ്റില്ലമായ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
‘പുതിയ തലമുറ പുതിയൊരിന്ത്യയുടെ നിർമാണത്തിനായി കോൺഗ്രസിലേക്ക് ഒഴുകുകയാണ്. ഈ നാടിൻ്റെ ഹൃദയം എന്നാൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആണ്. ആ ഹൃദയത്തിലേയ്ക്കാണ് യൗവ്വനത്തിൻ്റെ ഊർജ്ജവുമായി പുതുരക്തം കടന്നു വരുന്നത്.
കോൺഗ്രസ് കൂടുതൽ ശക്തിയാർജ്ജിച്ച് മുന്നിലോട്ട് പോകണമെന്ന് കാലം നമ്മളോട് ആവശ്യപ്പെടുകയാണ്. കാരണം കോൺഗ്രസ് തളർന്നാൽ വീണുപോകുന്നത് ഇന്ത്യാമഹാരാജ്യമാണ്. നാടിനെ നശിപ്പിക്കാൻ വരുന്ന ക്ഷുദ്രജീവികളെ തുരത്താൻ കൂടുതൽ യുവാക്കൾ കോൺഗ്രസിലേയ്ക്ക് കടന്നുവരണം.’- കെ.സുധാകരന്‍ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം
സെപ്റ്റംബർ – 28 .
ഭഗത് സിംഗിൻ്റെ ജന്മദിനം.
ഇന്ത്യൻ നാഷണൽ കോൺഗ്രസ് ജന്മം കൊടുത്ത ധീര ദേശാഭിമാനികളിൽ പ്രധാനിയാണ് ഭഗത് സിംഗ്.
അദ്ദേഹത്തിൻ്റെ ജന്മവാർഷികത്തിൽ നിരവധി ചെറുപ്പക്കാർ കോൺഗ്രസിലേയ്ക്ക് കടന്നു വരികയാണ്.
പതിറ്റാണ്ടുകൾ കൊണ്ട് ഈ മഹാരാജ്യമാർജ്ജിച്ച നേട്ടങ്ങളും സമ്പദ്സമൃദ്ധിയും ഒക്കെ നരേന്ദ്ര മോദി എന്ന കഴിവുകെട്ട ഭരണാധികാരിയുടെ കീഴിൽ തകർന്നടിഞ്ഞിരിക്കുന്നു. വർഗ്ഗീയ ഫാസിസ്റ്റുകൾ ഇന്ത്യയെ തകർത്തെറിയാൻ ശ്രമിക്കുന്ന ഈ കാലത്ത് അവരെ തടുക്കാനും ഇന്ത്യയെ മുന്നിലേയ്ക്ക് നയിക്കാനും കോൺഗ്രസിന് മാത്രമേ കഴിയൂ.
പുതിയ തലമുറ പുതിയൊരിന്ത്യയുടെ നിർമാണത്തിനായി കോൺഗ്രസിലേയ്ക്ക് ഒഴുകുകയാണ്. ഈ നാടിൻ്റെ ഹൃദയം എന്നാൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആണ്. ആ ഹൃദയത്തിലേയ്ക്കാണ് യൗവ്വനത്തിൻ്റെ ഊർജ്ജവുമായി പുതുരക്തം കടന്നു വരുന്നത്.
കോൺഗ്രസ് കൂടുതൽ ശക്തിയാർജ്ജിച്ച് മുന്നിലോട്ട് പോകണമെന്ന് കാലം നമ്മളോട് ആവശ്യപ്പെടുകയാണ്. കാരണം കോൺഗ്രസ് തളർന്നാൽ വീണുപോകുന്നത് ഇന്ത്യാമഹാരാജ്യമാണ്. നാടിനെ നശിപ്പിക്കാൻ വരുന്ന ക്ഷുദ്രജീവികളെ തുരത്താൻ കൂടുതൽ യുവാക്കൾ കോൺഗ്രസിലേയ്ക്ക് കടന്നുവരണം.
മൂവർണ്ണക്കൊടിയുടെ തണലിൽ നിന്നു കൊണ്ട് ഫാസിസത്തെ നേരിടാൻ കൂടെ ചേരുന്ന പ്രിയ അനുജൻമാർ കനയ്യയ്ക്കും ജിഗ്നേഷിനും നേരിന്റെ, നെറിയുടെ, ജനാധിപത്യത്തിന്റെ ഈറ്റില്ലമായ
ഇന്ത്യൻ നാഷണൽ കോൺഗ്രസിലേയ്ക്ക് സ്വാഗതം.
https://www.facebook.com/ksudhakaraninc/photos/a.560739660674964/4408619769220248/