കണ്ണൂരിന്റെ ഹൃദയഭൂമിയിൽ വോട്ടുറപ്പിച്ച് കെ.സുധാകരൻ

Jaihind Webdesk
Friday, March 29, 2019

കണ്ണൂരിന്റെ ഹൃദയഭൂമിയിൽ വോട്ടുറപ്പിച്ച് യുഡിഎഫ് സ്ഥാനാർത്ഥി കെ.സുധാകരൻ.
ലോകസഭാ തെരഞ്ഞെടുപ്പിൽ കണ്ണൂർ ‘ നിയമസഭാ മണ്ഡലത്തിൽ നിന്ന് വൻ ഭൂരിപക്ഷം നേടാനാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് യു ഡി എഫ്.

ചൊവ്വ മഹാശിവക്ഷേത്രത്തിൽ ദർശനം നടത്തിയതിനു ശേഷമാണ് കെ.സുധാകരൻ കണ്ണുർ നിയമസഭാ മണ്ഡലത്തിൽ പര്യടനം ആരംഭിച്ചത്. ചൊവ്വ സ്പിന്നിംങ്ങ് മില്ലിൽ എത്തിയ ജനനേതാവ് തൊഴിലാളികളെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിച്ചു. ഐ.എൻ.ടി.യു.സിയുടെ നേതൃത്വത്തിൽ സ്ഥാനാർത്ഥിയെ സ്വീകരിച്ചു.
തുടർന്ന് അവേരിയിലെ അമ്പാടി എന്റർപ്രൈസസും, ക്ലാസ്സിക്‌ ബാറ്റ് ആൻറ് ബോൾ യൂണിറ്റും സന്ദർശിച്ചു. ഇരുസ്ഥലങ്ങളിലും തൊഴിലാളികളോട് കേന്ദ്രഗവണ്മെന്റ് ജി.എസ്.ടി. നടപ്പിലാക്കിയതിന്റെ പോരായ്മകളെക്കുറിച്ചും നോട്ട് നിരോധനത്തിലൂടെ സൃഷ്ടിക്കപ്പെട്ട പ്രതിസന്ധി കളെക്കുറിച്ചും സ്ഥാനാർത്ഥി വാചാലനായി. കിഴുന്നയിലെ ജിസൺസും, സുധാകരൻ സന്ദർശിച്ചു. .ദിനേശ് ഫുഡ്സ് തോട്ടടയിലെ തൊഴിലാളികളോടും വോട്ടഭ്യർത്ഥന നടത്തി
ചിൻ ടെക്ക് ചാലയിലെ വിദ്യാർത്ഥികളോടും അദ്ധ്യാപകരെയും നേരിൽ കണ്ട് വോട്ടഭ്യർത്ഥിച്ചു.
ശബരി ടെക്സ്റ്റൈൽസ് ചാല,
കേനന്നൂർ എക്സ്പോർട്ട്സ്,ചൊവ്വയിലും ഹൃദ്യമായ സ്വീകരണമാണ് തൊഴിലാളികൾ നൽകിയത്.
എല്ലാ സ്ഥലത്ത് ഹൃദ്യമായ സ്വീകരണമാണ് കെ.സുധാകരന് ലഭിച്ചത്..
ജീസൺസിലെ തൊഴിലാളികൾക്ക് ഒപ്പം നിന്ന് ഫോട്ടോ എടുക്കാനും സെൽഫി എടുക്കാനും സ്ഥാനാർത്ഥി സമയം കണ്ടെത്തി. .
കെ.എസ് ഡിസ്റ്റിലറിയിലും സ്ഥാനാർത്ഥി എത്തി.

, സി.എച്ച് സെന്റർ വാരം,
വലിയന്നൂർ ദിനേശ് ബീഡി,
കേനന്നൂർ എക്സ്പോർട്ട്സ് വലിയന്നൂർ, കാഞ്ഞിരോട് വീവേഴ്സ്, ഹോളി മൗണ്ട് വലിയന്നൂർ, തുടങ്ങിയ സ്ഥലങ്ങളിലും കെ.സുധാകരൻ സന്ദർശിച്ച് വോട്ടഭ്യർത്ഥിച്ചു. ദേശീയ, സംസ്ഥാന രാഷ്ട്രീയങ്ങൾ വിവരിച്ച് കൊണ്ടുളള പ്രസംഗങ്ങളിലൂടെ കെ.സുധാകരൻ വോട്ടർമാരുടെ കൈയടി നേടി. കഴിഞ്ഞ തവണ ലഭിച്ചതിന്റെ ഇരട്ടി ഭൂരിപക്ഷം കണ്ണുർ നിയുസഭാ മണ്ഡലത്തിൽ നിന്ന് ലഭിക്കുമെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ് യു ഡി എഫ്