വിധികർത്താവ് ജീവനൊടുക്കിയ സംഭവം; കിരാതമായ കൊലപാതകം, എസ്എഫ്ഐക്കെതിരെ ആരോപണവുമായി  കെ സുധാകരൻ

Jaihind Webdesk
Thursday, March 14, 2024

തിരുവനന്തപുരം: കേരള സർവകലാശാല കലോത്സത്തിൽ വിധികർത്താവ് ജീവനൊടുക്കിയ സംഭവത്തിൽ എസ്എഫ്ഐക്കെതിരെ ആരോപണവുമായി  കോണ്‍ഗ്രസ് നേതാവ് കെ സുധാകരൻ. കിരാതമായ കൊലപാതകമാണ് നടന്നതെന്നും ഫലം അട്ടിമറിക്കാൻ എസ്എഫ്ഐ ഇടപെടൽ നടത്തിയെന്നും അദ്ദേഹം ആരോപിച്ചു. ഷാജിയുടെ മരണത്തിന് ഉത്തരവാദികൾ എസ്എഫ്ഐയാണെന്നും അദ്ദേഹം ആരോപിച്ചു.

ഷാജിയുടേത് കൊലപാതകമാണ്. കോഴ ആരോപിച്ച് അപമാനം സഹിക്കാതെയാണ്  ഷാജി ജീവനൊടുക്കിയതെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഷാജിയെ എസ്എഫ്ഐക്കാർ മർദ്ദിച്ചിരുന്നുവെന്നും ഫോൺ ചെയ്ത് ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം ആരോപിച്ചു. പരാതി എസ്എഫ്ഐ ഉണ്ടാക്കിയതാണ്. എല്ലാക്കാലത്തും എസ്എഫ്ഐ അക്രമം സഹിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.