മുഖ്യമന്ത്രിക്കെതിരായ പരാമർശത്തിൽ ഉറച്ചുനിൽക്കുന്നു ; തെറ്റ് പറഞ്ഞെന്ന് തോന്നാത്ത കാലം മാപ്പ് പറയില്ല : കെ.സുധാകരൻ എംപി

Jaihind News Bureau
Thursday, February 4, 2021

 

ന്യൂഡല്‍ഹി : മുഖ്യമന്ത്രിക്കെതിരായ പരാമർശത്തിൽ താൻ ഉറച്ചുനിൽക്കുന്നുവെന്ന് കെപിസിസി വർക്കിങ് പ്രസിഡന്‍റ് കെ സുധാകരൻ എം പി. ചെത്തുകാരന്‍റെ മകൻ എന്ന് പറഞ്ഞതിൽ ഒരു തെറ്റും ഇല്ല. ഒരു തൊഴിൽ വിഭാഗത്തെ കുറിച്ച് പറയുന്നതിൽ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയെയാണ് താൻ പ്രതിപാധിച്ചത്. പൊതുഖജനാവിൽ നിന്ന് 18 കോടി രൂപയാണ് ഹെലികോപ്റ്റർ യാത്രക്ക് മുഖ്യമന്ത്രി ഒരു വർഷം ചെലവാക്കിയത്. ഇതാണ് തന്‍റെ വിഷയം. തെറ്റ് പറഞ്ഞു എന്ന് തനിക്കു തോന്നാത്ത അത്ര കാലം മാപ്പ് പറയില്ല എന്നും കെ സുധാകരൻ എം പി ഡൽഹിയിൽ പറഞ്ഞു.