പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചു ; കോണ്‍ഗ്രസ് ഒറ്റക്കെട്ടായി മുന്നോട്ടുപോകും : കെ.സുധാകരന്‍ എം.പി

തിരുവനന്തപുരം : കോണ്‍ഗ്രസ് ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ എം.പി. പ്രശ്‌നങ്ങളെല്ലാം ചര്‍ച്ച ചെയ്ത് പരിഹരിച്ചു. പുനഃസംഘടന ചര്‍ച്ചകള്‍ തുടരുന്നു. തീരുമാനങ്ങള്‍ നേതാക്കളുമായി സംസാരിച്ച് കൈക്കൊള്ളും. ചര്‍ച്ചകള്‍ക്കായി എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഇനി എത്തില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

Comments (0)
Add Comment