പ്രചാരണത്തിന് ആവേശം കൂട്ടാന്‍ കെ സുധാകരനും കൊടിക്കുന്നില്‍ സുരേഷും യുഎഇയിലെത്തി

Tuesday, January 8, 2019

 

ദുബായ് : രാഹുല്‍ ഗാന്ധിയുടെ യുഎഇ സന്ദര്‍ശനത്തോടനുബന്ധിച്ച്, പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവേശം വിതറാന്‍ കെ പി സി സി വര്‍ക്കിങ് പ്രസിഡണ്ട് കെ സുധാകരനും കൊടിക്കുന്നില്‍ സുരേഷ് എം പിയും യുഎഇയിലെത്തി. കെ സുധാകരന് ഷാര്‍ജ വിമാനത്താവളത്തിലും, കൊടിക്കുന്നില്‍ സുരേഷിന് ദുബായ് രാജ്യാന്തര വിമാനത്താവളത്തിലും കോണ്‍ഗ്രസ് അനുഭാവ സംഘടനകള്‍ സ്വീകരണം നല്‍കി.

യുഎഇയിലെ വിവിധ നഗരങ്ങളിലായി നടക്കുന്ന വിവിധ പ്രചാരണ യോഗങ്ങളില്‍ ഇരുവരും സംബന്ധിക്കും. എം കെ രാഘവന്‍, ആന്റോ ആന്റണി എന്നീ എം പിമാരും കഴിഞ്ഞ ദിവസം യുഎഇയിലെത്തിയിരുന്നു. ഈ മാസം 11 ന് വെള്ളിയാഴ്ച വൈകിട്ട് നാലിന്, ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന സാസ്‌കാരിക പരിപാടിയില്‍ രാഹുല്‍ ഗാന്ധി മുഖ്യാതിഥിയായി സംബന്ധിക്കും