അടിച്ചിടാന്‍ നോക്കേണ്ട, ശക്തമായി നേരിടുമെന്ന് കെ.സുധാകരന്‍; ലോക്‌സഭാ സ്പീക്കര്‍ക്ക് പരാതി

Jaihind Webdesk
Saturday, December 23, 2023


കോണ്‍ഗ്രസിന്റെ പ്രതിഷേധ മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ലോക്‌സഭാ സ്പീക്കര്‍ക്ക് പരാതി നല്‍കി കെ.സുധാകരന്‍. പോലീസ് അതിക്രമത്തിനെതിരെയാണ് പരാതി. താന്‍ ഉള്‍പ്പെടെയുള്ള എംപിമാരുടെ അവകാശലംഘനം ചൂണ്ടിക്കാട്ടിയാണ് പരാതിയെന്ന് കെ സുധാകരന്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശപ്രകാരമാണ് പോലീസിന്റെ അതിക്രമം എന്നാണ് പരാതിയില്‍ പറയുന്നത്. പോലീസ് നടത്തിയത് തന്നെ ലക്ഷ്യം വച്ചുള്ള നടപടിയാണെന്നും കെ.സുധാകരന്‍ ആരോപിക്കുന്നു. പോലീസിലെ ഗുണ്ടകള്‍ അക്രമം നടത്തി. മുകളില്‍ നിന്നും നിര്‍ദേശം ഇല്ലാതെ പോലീസ് ഇങ്ങനെ ചെയ്യില്ല. അടിച്ചിടാന്‍ നോക്കേണ്ട, ശക്തമായി നേരിടുമെന്നും കെ സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.