സ്വപ്നയുടെ രഹസ്യമൊഴി : മുഖ്യമന്ത്രി രാജിവെക്കണം : കെ.സുധാകരന്‍

Jaihind Webdesk
Wednesday, August 11, 2021

ന്യൂഡല്‍ഹി : ഡോളർ കടത്തിൽ ആദ്യമായിട്ടാണ് ഒരു മുഖ്യമന്ത്രി പ്രതി ആകുന്നതെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ. കളങ്കിതനായ മുഖ്യമന്ത്രി രാജിവെക്കണമെന്ന് അദ്ദഹം ആവശ്യപ്പെട്ടു. സ്വപ്‌നയുമായി പിണറായി വിജയന് അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്നും കെ. സുധാകരൻ പറഞ്ഞു.

ആരോപണ വിധേയരായ ആളുകൾ പദവിയിൽ തുടരുന്നത് നീതിയുക്തമല്ലന്ന് സോളാർ കേസിൽ പറഞ്ഞ വ്യക്തിയാണ് പിണറായി വിജയൻ. ‘മുഖ്യമന്ത്രിയുടെ നീതിബോധത്തോട് ഞാൻ ചോദിക്കുന്നു, രാജിവെക്കാൻ തയാറുണ്ടോ ? താങ്കളിന്ന് കളങ്കിതനാണ്, താങ്കളുടെ നീതിശാസ്ത്രമനുസരിച്ച് അധികാരത്തിൽ തുടരാൻ താങ്കൾക്ക് സാധിക്കുമോയെന്നും കെ. സുധാകരൻ ചോദിച്ചു.

കേരള സർക്കാരിനെതിരേ അന്വേഷണം ആരംഭിച്ച കേന്ദ്ര അന്വേഷണ ഏജൻസികൾ അന്വേഷണം നിർത്തിയതിൽ ബിജെപി മറുപടി പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ” എന്തിനാണ് പിണറായി വിജയൻ സർക്കാരിനെ സംരക്ഷിക്കാൻ കേന്ദ്ര ഏജൻസികൾ അന്വേഷണം മരവിപ്പിച്ചതെന്ന് ബിജെപി മറുപടി പറയണം”- അദ്ദേഹം ആവശ്യപ്പെട്ടു.