യുഡിഎഫ് അധികാരത്തിലെത്തിയാല്‍ പിണറായി കൽത്തുറങ്കലില്‍ പോകും ; മുഖ്യമന്ത്രിയുടെ ഓഫീസ് കൊള്ളക്കാരുടെ ആസ്ഥാനമന്ദിരം : കെ.സുധാകരൻ

Jaihind News Bureau
Sunday, March 21, 2021

 

കണ്ണൂർ : യുഡിഎഫ് അധികാരത്തിലെത്തിയാല്‍ പിണറായി വിജയൻ കൽത്തുറങ്കലിലേക്ക് പോകേണ്ടി വരുമെന്ന് കെ.സുധാകരൻ എംപി. യുഡിഎഫ് ഇരിക്കൂർ നിയോജകമണ്ഡലം കൺവെൻഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കൊള്ളക്കാരുടെ ആസ്ഥാനമന്ദിരമായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസ് എന്ന് കെ സുധാകരൻ പറഞ്ഞു. ജനം അറിയിയാതിരിക്കാനുള്ള വസ്തുതകൾ ഉള്ളത് കൊണ്ടാണ് സ്വപ്നയെ അറിയില്ലെന്ന് പറയാൻ കാരണം.

യുഡിഎഫിന്‍റെ കരുത്ത് വിളിച്ചോതിയായിരുന്നു  ഇരിക്കൂർ നിയോജക മണ്ഡലം കൺവെൻഷൻ. നൂറുകണക്കിനാളുകളാണ് കൺവെൻഷനിൽ പങ്കെടുത്തത്. കെ.സി ജോസഫ്  കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.  യുഡിഎഫിന്‍റെ വിവിധ ഘടകകക്ഷി നേതാക്കളും, കെപിസിസി, ഡിസിസി ഭാരവാഹികളും കൺവെൻഷനിൽ പങ്കെടുത്തു.