‘കെടുകാര്യസ്ഥതയ്ക്ക് പ്രതിപക്ഷം കൈയ്യടിക്കില്ല’ ; പിണറായി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായ കെ സുധാകരന്‍

Jaihind Webdesk
Saturday, October 23, 2021

സംസ്ഥാനത്ത് പ്രളയങ്ങള്‍ തുടർക്കഥയാകുമ്പോള്‍ സർക്കാരിന്‍റെ കെടുകാര്യസ്ഥതകള്‍ എണ്ണിപ്പറഞ്ഞ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. സിപിഎം ആക്റ്റിംഗ് സെക്രട്ടറി വിജയരാഘവനെ അഭിസംബോധന ചെയ്താണ് അദ്ദേഹം സിപിഎമ്മിനേയും സർക്കാരിനെയും വിമർശിച്ചത്. മുഖ്യമന്ത്രിയുടെ കെടുകാര്യസ്ഥതയ്ക്ക് കൈയ്യടിക്കാൻ പ്രതിപക്ഷത്തിന് സൗകര്യപ്പെടില്ലെന്നും 2018ലെ സർക്കാർ നിർമിത പ്രളയവും സിപിഎമ്മിന്‍റെ പ്രളയ ഫണ്ട് തട്ടിപ്പും ഒക്കെ ജനങ്ങളോട് വിളിച്ചു പറയാതിരിക്കാൻ പ്രതിപക്ഷത്തുള്ളത് നിങ്ങളെ പോലെ പിണറായി വിജയന്‍റെ  അടിമക്കൂട്ടമല്ലെന്നും സുധാകരന്‍ പറഞ്ഞു.

“അൽപമെങ്കിലും ധാർമികതയുണ്ടെങ്കിൽ നിങ്ങൾ മുഖ്യമന്ത്രിയോട് ചോദിക്കണം, കോടികൾ മുടക്കി കുടുംബസമേതം നെതർലാൻ്റിൽ വിനോദയാത്ര നടത്തിയത് ഏത് മോഡൽ പഠിക്കാനായിരുന്നുവെന്ന്.
പ്രളയ ദുരിതാശ്വാസമായ 10000 രൂപയെങ്കിലും വിജയൻ്റെ സർക്കാർ കൊടുത്തു തീർത്തോ?
പെട്ടിമുടിയിലെയും പുത്തുമലയിലെയും കവളപ്പാറയിലെയും കണ്ണീരുണങ്ങാത്ത ജീവിതങ്ങൾക്ക് ആശ്വാസമേകാൻ പുനരധിവാസം നടത്തിയോ?
2018-ൽ CPM ൻ്റെ വിഡ്ഢിത്തം കൊണ്ടു മാത്രം അതിതീവ്രമായ പ്രളയത്തിൽ അന്വേഷണം ഉണ്ടാകുമോ?
2018 ന് ശേഷം പ്രളയ മുന്നറിയിപ്പ് നൽകാൻ സംവിധാനം ഒരുക്കിയോ?”

https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fksudhakaraninc%2Fposts%2F4485085214907036&show_text=true&width=500

നിങ്ങളുടെ മുഖ്യമന്ത്രി എവിടെയാണ്? വിഴിഞ്ഞത്തു നിന്ന് ഓടിയതിനു ശേഷം ജനങ്ങൾക്കിടയിൽ ഇറങ്ങാൻ അദ്ദേഹത്തിന് ഭയമായിരിക്കാം. അതിൻ്റെ ജാള്യത മറക്കാൻ ജനങ്ങൾക്കിടയിൽ നിൽക്കുന്ന പ്രതിപക്ഷത്തിൻ്റെമേൽ കുതിര കേറാൻ വരണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം :

മിസ്റ്റർ വിജയരാഘവൻ,
മുഖ്യമന്ത്രിയുടെ കെടുകാര്യസ്ഥതയ്ക്ക് കൈയ്യടിക്കാൻ പ്രതിപക്ഷത്തിന് സൗകര്യപ്പെടില്ല. 2018ലെ സർക്കാർ നിർമിത പ്രളയവും CPM ൻ്റെ പ്രളയ ഫണ്ട് തട്ടിപ്പും ഒക്കെ ജനങ്ങളോട് വിളിച്ചു പറയാതിരിക്കാൻ പ്രതിപക്ഷത്തുള്ളത് നിങ്ങളെ പോലെ പിണറായി വിജയൻ്റെ അടിമക്കൂട്ടം അല്ല.
അൽപമെങ്കിലും ധാർമികതയുണ്ടെങ്കിൽ നിങ്ങൾ മുഖ്യമന്ത്രിയോട് ചോദിക്കണം, കോടികൾ മുടക്കി കുടുംബസമേതം നെതർലാൻ്റിൽ വിനോദയാത്ര നടത്തിയത് ഏത് മോഡൽ പഠിക്കാനായിരുന്നുവെന്ന്.
പ്രളയ ദുരിതാശ്വാസമായ 10000 രൂപയെങ്കിലും വിജയൻ്റെ സർക്കാർ കൊടുത്തു തീർത്തോ?
പെട്ടിമുടിയിലെയും പുത്തുമലയിലെയും കവളപ്പാറയിലെയും കണ്ണീരുണങ്ങാത്ത ജീവിതങ്ങൾക്ക് ആശ്വാസമേകാൻ പുനരധിവാസം നടത്തിയോ?
2018-ൽ CPM ൻ്റെ വിഡ്ഢിത്തം കൊണ്ടു മാത്രം അതിതീവ്രമായ പ്രളയത്തിൽ അന്വേഷണം ഉണ്ടാകുമോ?
2018 ന് ശേഷം പ്രളയ മുന്നറിയിപ്പ് നൽകാൻ സംവിധാനം ഒരുക്കിയോ?
2018-ലെ പ്രളയ ശേഷം പുഴകളിൽ അടിഞ്ഞു കൂടിയ മാലിന്യങ്ങളും എക്കലും നീക്കം ചെയ്തോ?
മഹാപ്രളയത്തിന് ശേഷവും 223 പുതിയ ക്വാറികൾക്ക് അനുമതി കൊടുത്തത് അഴിമതി അല്ലേ?
2696 രാജകീയ മരങ്ങൾ വെട്ടാൻ കാട്ടു കള്ളൻമാർക്ക് കഞ്ഞിവെച്ച മുഖ്യനല്ലേ ശ്രീ.വിജയൻ?
31000 കോടി രൂപയുടെ റീബിൽഡ് കേരള പദ്ധതിയിൽ 1000 കോടി രൂപ പോലും ചിലവഴിക്കാത്ത കഴിവുകെട്ട മുഖ്യനെ പ്രതിപക്ഷം വിമർശിച്ചിരിക്കും.ഇപ്പോൾ പോലും മുന്നൊരുക്കങ്ങൾ നടത്താതെ ദുരന്ത വ്യാപ്തി കൂട്ടിയ സർക്കാരിന് താമ്രപത്രം നൽകാൻ പ്രതിപക്ഷം വിജയരാഘവനെയും സംഘത്തെയും പോലെ പിണറായി വിജയൻ്റെ റാൻ മൂളികളല്ല.
ജനപക്ഷത്ത് നിന്ന് പ്രതിപക്ഷം രാഷ്ട്രീയം പറഞ്ഞു കൊണ്ടേയിരിക്കും. കാരണം കണ്ണു തെറ്റിയാൽ കേരളത്തെ മൊത്തമായും വിൽക്കുന്ന ഭൂലോക കള്ളന്മാരാണ് ഭരണപക്ഷത്തുള്ളത്. പ്രളയ ഫണ്ട് തട്ടിച്ച നേതാക്കളെ വരെ തിരിച്ചെടുത്ത നിങ്ങൾ പ്രതിപക്ഷത്തെയും പ്രതിപക്ഷ നേതാവിനെയും വിമർശിക്കാൻ വരണ്ട.
പ്രതിപക്ഷം ദുരന്തഭൂമിയിൽ ജനങ്ങൾക്കൊപ്പം തന്നെയുണ്ട്. പ്രതിപക്ഷത്തിൻ്റെ ശക്തമായ ഇടപെടൽ കൊണ്ടാണ് ഡാമുകൾ കൃത്യമായി തുറന്നതും 2018ലെ പ്രളയം ഇത്തവണ ആവർത്തിക്കാതിരുന്നതുമെന്ന വസ്തുത വിജയരാഘവൻ കാണാതെ പോകരുത്. നിങ്ങളുടെ മുഖ്യമന്ത്രി എവിടെയാണ്? വിഴിഞ്ഞത്തു നിന്ന് ഓടിയതിനു ശേഷം ജനങ്ങൾക്കിടയിൽ ഇറങ്ങാൻ അദ്ദേഹത്തിന് ഭയമായിരിക്കാം. അതിൻ്റെ ജാള്യത മറക്കാൻ ജനങ്ങൾക്കിടയിൽ നിൽക്കുന്ന പ്രതിപക്ഷത്തിൻ്റെമേൽ കുതിര കേറാൻ വരണ്ട. ആ സമയത്ത് പോയി സംഘപരിവാറിന് കീഴടങ്ങിയ മുഖ്യമന്ത്രിയെ നേർവഴിക്ക് നയിക്കാൻ നോക്കൂ.