കടയില്‍ പോകാന്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ്, ബിവറേജസില്‍ നിർബന്ധമില്ല ! തീരുമാനം പുനഃപരിശോധിക്കണമെന്ന് കെ.സുധാകരന്‍

Jaihind Webdesk
Thursday, August 5, 2021

തിരുവനന്തപുരം : കടകളില്‍ പ്രവേശിക്കാന്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ തീരുമാനം പുനഃപരിശോധിക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ എം.പി. ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ ഇത്തരം നിബന്ധന ഇല്ലെന്നും അദ്ദേഹം പരിഹസിച്ചു.

കൊവിഡ് വാക്‌സിനേഷനില്‍ ഏറ്റവും പിന്നിലുള്ള സംസ്ഥാനമാണ് കേരളം. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകളുള്ളതും കേരളത്തിലാണ്. വാക്‌സിന്‍ സ്വീകരിക്കാന്‍ വലിയ ശതമാനം പേര്‍ ഇനിയും ബാക്കിയുണ്ട്. സര്‍ക്കാരിന്റെ പോരായ്മയാണിത്. അതിന്റെ ഉത്തരവാദിത്തം സാധാരണക്കാരനുമേല്‍ കെട്ടിവയ്ക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.