‘കോണ്‍ഗ്രസില്‍ നിന്നു കൊണ്ടു സിപിഎമ്മിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിയില്ല’: കെവി തോമസിനെതിരെ കെപിസിസി പ്രസിഡന്‍റ്

Wednesday, May 11, 2022

കെ.വി തോമസ് ഇനി പാര്‍ട്ടിയിലും ഞങ്ങളുടെ മനസ്സിലും ഇല്ലെന്ന് കെപിസിസി പ്രസിഡന്‍റ്  കെ.സുധാകരന്‍ എം.പി. കെ.വി തോമസിനെ നേരത്തെ കെപിസിസി സസ്‌പെന്‍ഡ് ചെയ്തതിന് ശേഷമാണ് ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് നല്‍കിയത്. അദ്ദേഹം പാര്‍ട്ടിയില്‍ ഇല്ല, ഇല്ലായെന്ന് ഞങ്ങള്‍ പറയുമ്പോഴും ഉണ്ട് എന്ന് അദ്ദേഹം പറയുന്നു. കോണ്‍ഗ്രസില്‍ നിന്നു കൊണ്ടു സിപിഎമ്മിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിയില്ല. കോണ്‍ഗ്രസ് നടത്തിയ വികസനമെന്തെന്ന് കെ.വി തോമസിനോട് പറയേണ്ട കാര്യമില്ല.  എറണാകുളത്ത് എം.പിയായിരിക്കെ കെ.വി തോമസ് നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം തന്നെ വിളിച്ചു പറഞ്ഞത് പത്രമാധ്യമങ്ങള്‍ നോക്കിയാല്‍ കാണാമെന്നും കെ.സുധാകരന്‍ എംപി കണ്ണുരില്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.