കൊവിഡില്‍ സർക്കാർ രാഷ്ട്രീയം കളിക്കുന്നു ; ചികിത്സാ സൗകര്യങ്ങൾ അപര്യാപ്തം : കെ.സുധാകരൻ എംപി

Jaihind Webdesk
Monday, May 10, 2021

 

കണ്ണൂർ : കൊവിഡ് വ്യാപനം തടയാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് കഴിഞ്ഞില്ലെന്ന് കെ.സുധാകരൻ എംപി. വ്യാപനം മുൻകൂട്ടി കണ്ട് പ്രവർത്തിക്കാൻ സർക്കാരുകൾക്ക് ആയില്ല. ചികിത്സാ സൗകര്യങ്ങൾ അപര്യാപ്തമാവുകയാണ്. ആളുകൾ ശ്വാസം മുട്ടി മരിക്കുന്ന സ്ഥിതിയാണ്. സർക്കാർ മുഴുവൻ ഫണ്ടും കൊവിഡ് പ്രതിരോധത്തിന് ഉപയോഗിക്കണം. സിപിഎമ്മിൻ്റെ ഓഫീസിൽ നിന്ന് നൽകുന്ന ലിസ്റ്റ് അനുസരിച്ചാണ് വോളണ്ടിയർമാരെ നിയോഗിക്കുന്നത്. കൊവിഡ് രാഷ്ട്രീയമായി ഉപയോഗിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും കെ. സുധാകരൻ എം.പി കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.