കെ ശാരദ ( 92 ) നിര്യാതയായി, സംസ്‌കാരം ശനിയാഴ്ച വൈകുന്നേരം 4 മണിക്ക്

Jaihind News Bureau
Saturday, May 10, 2025

ഷോര്‍ണൂര്‍ ഗണേശഗിരി ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസ് കെ ശാരദ (92) (അരവിന്ദം 203 സൂര്യ നഗര്‍ കലാകൗമുദി പ്രസ്സിന് സമീപം കുമാരപുരം, മെഡിക്കല്‍ കോളേജ് PO) വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് നിര്യാതയായി. കേരള കലാമണ്ഡലം സെക്രട്ടറിയും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറും ആയിരുന്ന പരേതനായ പനയൂര്‍ സി ശങ്കരന്‍കുട്ടിയുടെ ഭാര്യ ആണ് ശാരദ.

മക്കള്‍ എസ് അജിത, അഡ്വക്കേറ്റ് എസ് പ്രഭാശങ്കര്‍, ഡോക്ടര്‍ എസ് സുജാത (മെഡിക്കല്‍ കോളേജ് തീരുവനന്തപുരം). മരുമക്കള്‍ : മുന്‍ മന്ത്രി പന്തളം സുധാകരന്‍, ഡോക്ടര്‍ എസ് പി രഞ്ജിത, ഡോക്ടര്‍ പി ജി വേണുഗോപാല്‍ (ഗോകുലം മെഡിക്കല്‍ കോളേജ്).

സംസ്‌കാരം ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് തൈക്കാട് ശാന്തി കവാടത്തില്‍ നടക്കും