
സംസ്ഥനത്ത് കേരളാ സിലബസ് വിദ്യാര്‍ത്ഥികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന രീതിയിലാണ് പ്ലസ് ടു, പ്ലസ് വണ്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളതും, ഇവ പുന:ക്രമീകരിക്കണമെന്നാവശ്യപ്പെട്ടും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിക്ക് കത്ത് നല്‍കി.
അടുത്തടുത്ത ദിവസങ്ങളില്‍ പ്ലസ് വണ്‍ ഇംപ്രൂവ്‌മെന്റ്, പ്ലസ് ടു മെയിന്‍ പരീക്ഷകള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത് വിദ്യാര്‍ത്ഥികള്‍ക്ക് വലിയ മാനസിക സംഘര്‍ഷങ്ങള്‍ക്കും ബുദ്ധിമുട്ടുകള്‍ക്കും ഇടവരുത്തും. ലാബ്, മോഡല്‍ എക്‌സാം കഴിഞ്ഞ് ഒരാഴ്ചക്കകം ഫൈനല്‍ എക്‌സാമുകള്‍ എഴുതേണ്ട തരത്തിലാണ് പരീക്ഷകളുടെ ടൈംടേബിള്‍ ക്രമീകരിച്ചിരിക്കുന്നത്.
പ്ലസ് വണ്‍ ഇംഗ്ലീഷ് ഇംപ്രൂവ്‌മെന്റ് പരീക്ഷ മാര്‍ച്ച് അഞ്ചിന് ഉച്ചക്ക് എഴുതിയ ശേഷം, മാര്‍ച്ച് ആറിന് രാവിലെ പ്ലസ് ടു ഭൗതിക ശാസ്ത്ര പരീക്ഷ എഴുതേണ്ട സാഹചര്യമാണ്. പ്ലസ് വണ്‍ ബയോളജി ഇംപ്രൂവ്‌മെന്റ് പരീക്ഷ ഒരു ദിവസം ഉച്ചക്ക് ശേഷം എഴുതി തൊട്ടടുത്ത ദിവസം രാവിലെ പ്ലസ് ടു കണക്ക് പരീക്ഷ എഴുതേണ്ടതായി വരുന്നു.ചുരുക്കത്തില്‍ ഒരു പരീക്ഷ കഴിഞ്ഞ് തൊട്ടടുത്ത ദിവസം അടുത്ത വിഷയത്തില്‍ പരിക്ഷകള്‍ പ്രഖ്യാപിച്ചിരിക്കുന്നത് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും അലോഷ്യസ് സേവ്യര്‍ നല്‍കിയ കത്തില്‍ പറയുന്നു.
നിരവധി വിദ്യാര്‍ത്ഥികളാണ് ആശങ്കകള്‍ അറിയിക്കുന്നത്. ഒരു വിദ്യാര്‍ത്ഥി പോലും പ്ലസ് വണ്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷ എഴുതരുത് എന്ന തരത്തിലാണ് പരീക്ഷകള്‍ ക്രമീകരിച്ചിരിക്കുന്നത്. വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് അശാസ്ത്രീയമായി പ്രസിദ്ധീകരിച്ചിരിക്കുന്ന പ്ലസ് ടു, പ്ലസ് വണ്‍ പരീക്ഷകളുടെ ടൈംടേബിള്‍ പുന: ക്രമീകരിക്കാന്‍ ആവശ്യമായ നിര്‍ദ്ദേശം നല്‍കണമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ ആവശ്യപ്പെട്ടു.