കെ റെയില്‍ സമരത്തില്‍ മർദ്ദനമേറ്റവരെ സന്ദർശിച്ച് കെ സുധാകരന്‍ എംപി; കോണ്‍ഗ്രസ് ജനങ്ങള്‍ക്കൊപ്പമുണ്ടാകുമെന്ന് ഉറപ്പ്

 

കോഴിക്കോട് : കെ റെയിൽ സമരത്തിന് ജനങ്ങൾക്കൊപ്പമുണ്ടാകുമെന്ന് കെപിസിസി പ്രസിഡന്‍റ്‌ കെ സുധാകരൻ എം.പി. ജനങ്ങൾക്കൊപ്പം കൈകോർക്കാൻ പാർട്ടി ഉണ്ടാകും. നാളെ ഓദ്യോഗിക സമര പ്രഖ്യാപനം ഉണ്ടാകും. പദ്ധതി ഒരിക്കലും പ്രവർത്തികമാകില്ല. മനുഷ്യരുടെ കരച്ചിൽ കാണാൻ പിണറായി വിജയന് കണ്ണില്ലേ എന്നും കെ സുധാകരൻ ചോദിച്ചു. കോഴിക്കോട് കെ റെയിൽ സമരത്തിൽ മർദ്ദനമേറ്റ ആതിരയുടെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Comments (0)
Add Comment