കോട്ടയത്ത് കെ റെയില്‍ കല്ലുകള്‍ പിഴുതെറിഞ്ഞു; നട്ടാശേരിയില്‍ സംഘർഷം

Saturday, March 26, 2022

കോട്ടയം: നട്ടാശേരിയില്‍ സ്ഥാപിച്ച സില്‍വർലൈന്‍ സര്‍വേ കല്ലുകള്‍ പിഴുതു. 12 ഇടങ്ങളില്‍ സ്ഥാപിച്ച കല്ലുകളാണ് സമരക്കാർ പിഴുതുമാറ്റിയത്. പിഴുതെടുത്ത കല്ലുകള്‍ കൊണ്ടുവന്ന ലോറിയില്‍ തന്നെ തിരികെയിട്ടു.

ഇന്നലെ നിർത്തിവെച്ചിരുന്ന സര്‍വേ ഇന്ന് മുന്നറിയിപ്പില്ലാതെ പുനഃരാരംഭിക്കുകയായിരുന്നു. കല്ലിടാനെത്തിയ കെ റെയില്‍ ഉദ്യോഗസ്ഥരെ സമരക്കാർ തടഞ്ഞു. കല്ലിടാനെത്തിയ വാഹനം സമരസമിതിയും കോണ്‍ഗ്രസ് നേതാക്കളും ചേർന്ന് തടഞ്ഞു.