കെ റെയില്‍ പ്രതിഷേധം; യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ റിമാന്‍ഡ് ചെയ്തു; ആക്രമിച്ച സിപിഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ തൊടാതെ പോലീസ്

Jaihind Webdesk
Thursday, January 20, 2022

 

കണ്ണൂർ : സിൽവർ ലൈൻ വിശദീകരണ യോഗസ്ഥലത്ത് പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് നേതാക്കളെ റിമാൻഡ് ചെയ്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് റിജിൽ മാക്കുറ്റി ഉൾപ്പടെയുള്ള നേതാക്കളെയാണ് കണ്ണൂർ കോടതി റിമാൻഡ് ചെയ്തത്.

റിജിൽ മാക്കുറ്റിയെ കൂടാതെ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് സുധീപ് ജയിംസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിനേഷ് ചുളള്യാൻ, പ്രിനിൽ മതുക്കോത്ത്, യഹിയ തുടങ്ങിയവരെയാണ് റിമാൻഡ് ചെയ്തത്. അതേസമയം യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അതിക്രൂരമായി മർദ്ദിച്ച ഡിവൈഎഫ്ഐ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല.