കെ റെയിലിനെതിരെയുള്ള കണ്ണൂർ ഡിസിസി യുടെ ജനകീയ പ്രക്ഷോഭ യാത്രയ്ക്ക് ഉജ്ജ്വല തുടക്കം

Jaihind Webdesk
Thursday, May 12, 2022

ജന ദ്രോഹകരമായ കെ റെയില്‍ പദ്ധതി ഉപേക്ഷിക്കുക, ജനങ്ങളുടെ ആശങ്ക അകറ്റുക,  കെ റെയില്‍ വേണ്ട കേരളം മതി എന്ന മുദ്രാവാക്യം ഉയര്‍ത്തി കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്ജ് നയിക്കുന്ന
‘ ജനകീയ പ്രക്ഷോഭ യാത്രയ്ക്ക്’ കണ്ണൂർ പയ്യന്നൂരിൽ ഉജ്ജ്വല തുടക്കം. ജാഥ പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍ നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു.കെ റയിൽ സർവ്വെ കല്ലിട്ടാൽ തൃക്കാക്കരയിൽ കിട്ടുന്ന വോട്ട് കുറയുമെന്ന് നന്നായി അറിയുന്നത് കൊണ്ടാണ് കെറയിൽ സർവ്വെ കല്ലിടൽ സർക്കാർ നിർത്തിവെച്ചതെന്ന് സി ആർ നീലകണ്ഠൻ.

പൊതുസമൂഹത്തില്‍ നിന്നുള്ള കടുത്ത എതിര്‍പ്പിനേയും അവഗണിച്ച് കെ റെയില്‍ പദ്ധതിയുമായി മുന്നോട്ടു പോകുന്ന പിണറായി വിജയൻ സർക്കാരിൻ്റെ ജനദ്യോഹ നയങ്ങൾക്കെതിരെയാണ് കണ്ണൂർ ഡിസിസി പ്രക്ഷോഭ യാത സംഘടിപ്പിക്കുന്നത്.  ജന ദ്രോഹകരമായ കെ റെയില്‍ പദ്ധതി ഉപേക്ഷിക്കുക, ജനങ്ങളുടെ ആശങ്ക അകറ്റുക,
കെ റെയില്‍ വേണ്ട കേരളം മതി എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് പ്രതിഷേധ ജാഥ. പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്തു നിന്നാരംഭിച്ച ജാഥ പ്രമുഖ പരിസ്ഥിതി-സാമൂഹ്യ പ്രവര്‍ത്തകന്‍ സി.ആര്‍ നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു. കെറയിലിൻ്റെ ഡി പി ആറുമായി ബന്ധപ്പെട്ട് സർക്കാർ പറയുന്ന കാര്യങ്ങൾ പച്ച കള്ളമാണ്.ഡിപി ആർ വെറും തട്ടിപ്പാണ്.
കെ റയിൽ സർവ്വെ കല്ലിട്ടാൽ തൃക്കാക്കരയിൽ കിട്ടുന്ന വോട്ട് കുറയുമെന്ന് നന്നായി അറിയുന്നത് കൊണ്ടാണ് കെറയിൽ സർവ്വെ കല്ലിടൽ നിർത്തിവെച്ചതെന്ന് സി ആർ നീലകണ്ഠൻ പറഞ്ഞു.

ഭൂമിക്ക് നല്ല വില തരാമെന്ന് പറഞ്ഞ് ജനങ്ങളെ പറ്റിക്കുകയാണ്. സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് ജാഥനായകൻമാർട്ടിൻ ജോർജ്ജ് വിവിധ സ്വീകരണ പൊതുയോഗങ്ങളിൽ നടത്തിയത്. കെ റയിലുമായി ബന്ധപ്പെട്ട് മൊത്തം തട്ടിപ്പാണെന്നും സി.ആർ നീലകണ്ഠൻ പറഞ്ഞു. സജീവ് ജോസഫ് എംഎൽഎ, മുൻ ഡിസിസി പ്രസിഡന്‍റ് സതീശൻ പാച്ചേനി, പി ടി മാത്യു ഉൾപ്പടെയുള്ള വിവിധ നേതാക്കൾ വിവിധ ഇടങ്ങളിൽ നടന്ന സ്വീകരണ യോഗങ്ങളിൽ സംസാരിച്ചു. പ്രതിഷേധ ജാഥ നാളെ തലശ്ശേരി പഴയ ബസ് സ്റ്റാന്റില്‍ സമാപിക്കും. സമാപന സമ്മേളനം മുന്‍ കെപിസിസി പ്രസിഡണ്ട് കെ.മുരളീധരന്‍ എം പി ഉദ്ഘാടനം ചെയ്യും.