കല്ലിടലില്‍ കനത്ത പ്രതിഷേധം : കോൺഗ്രസ് പ്രവർത്തകരെ പോലീസ് ചവിട്ടി വീഴ്ത്തി; സംഘർഷം

Jaihind Webdesk
Thursday, April 21, 2022

തിരുവനന്തപുരം: കഴക്കൂട്ടം കരിച്ചാറയില്‍ കെ റെയില്‍ കല്ലിടലില്‍ വന്‍ സംഘര്‍ഷം. പ്രതിഷേധവുമായി എത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് ചവിട്ടി വീഴ്ത്തി. കോണ്‍ഗ്രസ് പ്രവര്‍ത്തകരേയും നാട്ടുകാരേയും പോലീസ് ബലപ്രയോഗത്തിലൂടെ തടയാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷം ഉണ്ടായത്. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കല്ലിടല്‍ താത്കാലികമായി നിര്‍ത്തിവച്ചു.