കെ. മുരളീധരന്‍ ചരിത്രഭൂരിപക്ഷത്തില്‍ വിജയിക്കും; കേരളം യുഡിഎഫ് തൂത്തുവാരുമെന്ന് വി.എം. സുധീരന്‍

Wednesday, March 20, 2024

 

തൃശൂർ: കേരളം യുഡിഎഫ് തൂത്തുവാരുമെന്ന് കെപിസിസി മുൻ പ്രസിഡന്‍റ് വി.എം. സുധീരൻ. കെ. മുരളീധരൻ തൃശൂരിൽ ചരിത്രഭൂരിപക്ഷത്തിൽ വിജയിക്കും. പാഴായി പോയ ഗ്യാരന്‍റിയാണ് നരേന്ദ്ര മോദിയുടേതെന്നും അദ്ദേഹം പറഞ്ഞു. തൃശൂരിൽ യുഡിഎഫിന്‍റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വി.എം. സുധീരൻ.