കെ. മുരളീധരൻ എം.പിയുടെ ഇടപെടൽ ഫലം കണ്ടു; കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ ട്രെയിനുകളുടെ സ്റ്റോപ്പ് പുനഃസ്ഥാപിച്ചു

Jaihind Webdesk
Wednesday, July 12, 2023

ന്യൂഡല്‍ഹി: കെ. മുരളീധരൻ എം.പിയുടെ നിരന്തരം ഇടപെടലിന്റെ ഫലമായി കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ ട്രെയിനുകളുടെ സ്റ്റോപ്പ് പുനഃസ്ഥാപിച്ചു. എച്ച് . നിസാമുദ്ധീൻ -എറണാകുളം മംഗള ഡെയിലി എക്സ്പ്രസ്സ് (12618), തിരുവനന്തപുരം-മംഗലാപുരം മാവേലി എക്സ്പ്രസ്സ് (16604), തിരുവനന്തപുരം-മംഗലാപുരം ഡെയിലി എക്സ്പ്രസ്സ് (16347) എന്നീ ട്രെയിനുകളുടെ സ്റ്റോപ്പുകളാണ് പുനഃസ്ഥാപിച്ചത്. കെ. മുരളീധരൻ എം.പി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവിന് അയച്ച കത്തുകളുടെ അടിസ്ഥാനത്തിലാണ് ട്രെയിനുകളുടെ സ്റ്റോപ്പുകൾ പുനഃസ്ഥാപിച്ചത്.