വോട്ടു തന്നവന്‍റെ തലയിൽ കുറ്റിയടിക്കുന്നു ; തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് മുഖ്യമന്ത്രിയുടെ രാഷ്ട്രീയ അന്ത്യത്തിന്‍റെ തുടക്കം : കെ മുരളീധരന്‍ എംപി

Jaihind Webdesk
Saturday, May 14, 2022

തൃക്കാക്കര ഉപതെരഞ്ഞെടുപ്പു ഫലം മുഖ്യമന്ത്രിയുടെ രാഷ്ട്രിയ അന്ത്യത്തിന്‍റെ  തുടക്കമാകുമെന്ന് കെ.മുരളീധരന്‍ എംപി. പി.ടി തോമസ് മരിച്ചതിനു ശേഷമുള്ള ഉപതെരഞ്ഞെടുപ്പ് സൗഭാഗ്യമാണെന്ന് പ്രസംഗിച്ച മുഖ്യമന്ത്രിക്ക് തൃക്കാക്കരയിലെ ജനങ്ങള്‍ മറുപടി നല്‍കും. വോട്ടു തന്നവന്‍റെ തലയിൽ കുറ്റിയടിക്കുക എന്നതാണ് കെ.റെയിൽ പദ്ധതിയുടെ ആകെയുള്ള ഫലം. മുഖ്യമന്ത്രിയുടെ വിവാദ പരാമർശം കേരളത്തിലെ സാംസ്കാരിക നായകൻമാർ എന്ത് കൊണ്ട് പ്രതികരിക്കുന്നില്ലെന്നും കെ.മുരളിധരൻ . കണ്ണൂർ ഡി സി സി പ്രസിഡന്‍റ് മാർട്ടിൻ ജോർജ്ജ് നയിച്ച കെ.റയിൽ വിരുദ്ധ പ്രതിഷേധ ജാഥയുടെ സമാപന സമ്മേളനം തലശ്ശേരിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അന്തരിച്ച പിടി തോമസ് എംഎൽഎയ്ക്ക് എതിരെ വിവാദ പരാമർശം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയന് രൂക്ഷമായ ഭാഷയിലാണ് കെ.മുരളിധരൻ എം പി മറുപടി നൽകിയത്. ഒരു എംഎൽഎ മരിച്ചത് സൗഭാഗ്യമാണെന്ന് പറയുന്ന മുഖ്യമന്ത്രിയുടെ രാഷ്ട്രിയം തൃക്കാക്കരയിലെജനങ്ങൾ തള്ളും.തൃക്കാക്കര ഉപതെരഞ്ഞെടുപ്പു ഫലം മുഖ്യമന്ത്രിയുടെ രാഷ്ട്രിയ അന്ത്യത്തിന്റെ ആരംഭമാകുമെന്ന് കെ.മുരളീധരന്‍ എംപി പറഞ്ഞു. മുഖ്യമന്ത്രിയുടെ വിവാദ പരാമർശത്തിൽ കേരളത്തിലെ സാംസ്കാരിക നായകൻമാർ എന്ത് കൊണ്ട് പ്രതികരിക്കുന്നില്ലെന്നും കെ.മുരളിധരൻ എം പി ചോദിച്ചു.

ഗെയിൽ പൈപ്പ് ലൈൻ ഭൂമിക്ക് അടിയിലെ പൊട്ടുന്ന ബോംബാണെന്ന് സി പി എം പ്രചാരണം നടത്തിയത് പിണറായി വിജയൻ സംസ്ഥാന സെക്രട്ടറി ആയിരുന്നപ്പോഴാണ്. എന്നിട്ട് ഇപ്പോൾ പറയുന്നു ഗെയിൽ പൈപ്പ് ലൈൻ മുടക്കിയത് കോൺഗ്രസ് ആണെന്ന്.കെറയിലിൻ്റെ പേരിൽ തള്ള് മാത്രമാണ് സർക്കാർ നടത്തുന്നതെന്ന് കെ മുരളിധരൻ എം പി കുറ്റപ്പെടുത്തി.
വോട്ടു തന്നവന്റെ തലയില്‍ കുറ്റിയടിക്കുക എന്നതാണ് കെ.റെയില്‍ പദ്ധതിയുടെ ആകെയുള്ള ഫലം.
അമേരിക്കയിൽ നിന്ന് വന്നതിന് ശേഷം മുഖ്യമന്ത്രിക്ക് എന്തൊ പറ്റിയിട്ടുണ്ട്. എരണം കെട്ടവൻ നാട് ഭരിച്ചാൽ നാട് മുടിയും എന്നാണ് ചൊല്ല്,  അതാണ് ഇപ്പോൾ സംഭവിക്കുന്നത്

കെ. റെയില്‍ പദ്ധതിക്ക് മുഖ്യമന്ത്രിക്ക് ഉപദേശം നല്‍കുന്ന ചില ഉദ്യോഗസ്ഥര്‍ക്ക് യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ സംസ്ഥാനത്തെ വിവിധ ജയിലുകളില്‍ സര്‍ക്കാര്‍ ചെലവില്‍ ഭക്ഷണം കഴിക്കേണ്ട സ്ഥിതി വരും. മുഖ്യമന്ത്രിയുടെ കാലാവധി കഴിഞ്ഞാല്‍ അദ്ദേഹം ഇറങ്ങി പോകുമെന്നും അത് ഉദ്യോഗസ്ഥര്‍ മനസിലാക്കുന്നത് നല്ലതാണെന്നും മുരളീധരന്‍ എം.പി ഓര്‍മ്മിപ്പിച്ചു. ഡിസിസി പ്രസിഡൻ്റ് മാർട്ടിൻ ജോർജ്ജ്, നേതാക്കളായ സജീവ് മാറോളി, ചന്ദ്രൻ തില്ലങ്കേരി, രാജീവൻ എളയാവൂർ തുടങ്ങിയവരും സംസാരിച്ചു.