പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും കടന്നാക്രമിച്ച് കെ മുരളീധരന്‍; വയനാട് സഹായം വൈകുന്നതില്‍ ഇരുവരും പ്രതികള്‍

Wednesday, September 18, 2024

കോഴിക്കോട്: വയനാട് ദുരിതബാധിതര്‍ക്ക് സഹായം ലഭിക്കുന്നത് വൈകുന്നതില്‍ പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും രൂക്ഷമായി വിമര്‍ശിച്ച് കെ.മുരളീധരന്‍ എം.പി. വയനാടിനു സഹായം വൈകുന്നതില്‍ ഒന്നാം പ്രതി മുഖ്യമന്ത്രിയും രണ്ടാം പ്രതി പ്രധാനമന്ത്രിയുമാണ്. മൃതദേഹങ്ങള്‍ വച്ചു വിലപേശരുതെന്നും ഊതിപ്പെരുപ്പിച്ച കണക്കുകള്‍ പുറത്തുവിടുമ്പോള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു പണം നല്‍കാന്‍ ആളുകള്‍ മടിക്കുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

അതെ സമയം കേരളത്തിലെ 2 മുന്നണികള്‍ എതിര്‍ക്കുന്ന ആര്‍എസ്എസിന്റെ നേതാവിനെ എഡിജിപി എംആര്‍ അജിത്കുമാര്‍ കണ്ടത് എന്തിനാണെന്നു വ്യക്തമാക്കണമെന്നും അജിത് കുമാറിനെ സ്പര്‍ശിക്കുന്ന നിലപാട് മുഖ്യമന്ത്രി സ്വീകരിക്കില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു.