കെ. മുരളീധരന്‍ കെ.പി.സി.സി പ്രചാരണ സമിതി അധ്യക്ഷന്‍

Jaihind Webdesk
Friday, August 6, 2021

ന്യൂഡല്‍ഹി : കെ. മുരളീധരനെ കെ.പി.സി.സി പ്രചാരണ സമിതി അധ്യക്ഷനായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി നിയമിച്ചു. ഇത് രണ്ടാം തവണയാണ് കെ.മുരളീധരനെ പ്രചാരണസമിതി അധ്യക്ഷനായി നിയമിക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയില്‍ പ്രചാരണ സമിതി അധ്യക്ഷന്‍റെ  ചുമതല കെ.മുരളീധരന്‍ വഹിച്ചിരുന്നു.