‘ഐഎഎസ് റൂൾ 6’ ഭേദഗതിക്കുള്ള കേന്ദ്ര നീക്കത്തിനെതിരെ കെ മുരളീധരന്‍ എംപി

Jaihind Webdesk
Friday, February 4, 2022

ന്യൂഡല്‍ഹി : 1954ലെ ഐഎഎസ് (കേഡർ )റൂൾ 6 ഭേദഗതി ചെയ്യാനുള്ള കേന്ദ്രസർക്കാർ നീക്കം ഉപേക്ഷിക്കണമെന്ന് കെ. മുരളീധരൻ എം. പി ലോക് സഭയിൽ ആവശ്യപെട്ടു. ചട്ടം 377 അനുസരിച്ചുള്ള ചർച്ചയിലാണ് ഈ ആവശ്യം ഉന്നയിച്ചത്.

സ്റ്റേറ്റ് കേഡറിലുള്ള ആൾ ഇന്ത്യ സർവീസ് ഉദ്യോഗസ്ഥരെ സ്റ്റേറ്റിന്റെ അനുമതിയില്ലാതെ സെൻട്രൽ ഡെപ്യൂറ്റേഷനു കേന്ദ്ര സർക്കാറിനു എടുക്കാം എന്നതാണ് ഭേദഗതി. ഇത് ഇന്ത്യയുടെ കോഓപ്പറേറ്റീവ് ഫെഡറലിസത്തിനും ആൾ ഇന്ത്യ സർവീസ് ഓഫിസർമാരുടെ സത്യസന്ധതയ്ക്കും തുരങ്കം വെക്കുമെന്ന് അദ്ദേഹം ചൂണ്ടികാട്ടി.