
തിരുവനന്തപുരം: ബി.ജെ.പി. തിരഞ്ഞെടുപ്പില്‍ തോല്‍വി സമ്മതിച്ചതായി മുന്‍ കെ.പി.സി.സി. അധ്യക്ഷന്‍ കെ. മുരളീധരന്‍. രാജീവ് ചന്ദ്രശേഖര്‍ തിരഞ്ഞെടുപ്പില്‍ അവകാശവാദങ്ങളൊന്നും ഉന്നയിച്ചിട്ടില്ല എന്നതിലൂടെ ഇത് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. വോട്ടിങ് ദിനത്തില്‍ ജവഹര്‍ നഗര്‍ എല്‍.പി. സ്‌കൂളില്‍ കുടുംബസമേതം എത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജീവ് ചന്ദ്രശേഖറിന്റെ ഡെപ്യൂട്ടേഷന്‍ കാലാവധി ഈ മാസം അവസാനിക്കുമെന്നും, ഇത് ബി.ജെ.പി.യുടെ തോല്‍വി സമ്മതിച്ചതിന് തുല്യമാണെന്നും മുരളീധരന്‍ പറഞ്ഞു. നേമം മണ്ഡലത്തില്‍ യു.ഡി.എഫ്. ശക്തമായ മുന്നേറ്റം കാഴ്ചവയ്ക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഈ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം നഗരസഭ യു.ഡി.എഫ്. തിരിച്ചുപിടിക്കും എന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
യു.ഡി.എഫ്. തിരുവനന്തപുരം നഗരസഭയില്‍ വന്‍ മുന്നേറ്റം നടത്തുമെന്നും കെ.എസ്. ശബരീനാഥന്‍ പറഞ്ഞു. തികഞ്ഞ ആത്മവിശ്വാസമാണ് തങ്ങള്‍ക്കുള്ളതെന്നും അദ്ദേഹം ജയ്ഹിന്ദ് ന്യൂസിനോട് പ്രതികരിച്ചു.