ബിഷപ്പിനെ പിന്തുണയ്ക്കുന്നത് സ്റ്റാൻ സ്വാമിയെ കൊലപ്പെടുത്തിയവർ ; ബിജെപിക്ക് വളരാൻ സിപിഎം അവസരമൊരുക്കുന്നു : കെ.മുരളീധരന്‍ എം.പി

Jaihind Webdesk
Sunday, September 19, 2021

 

തിരുവനന്തപുരം : സ്റ്റാൻ സ്വാമിയെ കൊലപ്പെടുത്തിയവരാണ് പാലാ ബിഷപ്പിനെ പിന്തുണയ്ക്കുന്നതെന്ന് കെ.മുരളീധരന്‍ എം.പി. ബിജെപിക്ക് വളരാൻ സിപിഎം അവസരമുണ്ടാക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിവാദ പ്രസ്താവനയുമായി ബന്ധപ്പെട്ട് സിപിഎമ്മിന് സ്വന്തമായി നിലപാടില്ല. രണ്ട് വിഭാഗങ്ങൾ തമ്മിൽ സ്പർധയുണ്ടാകുമ്പോൾ രണ്ടു പേരെയും ഒരു മേശയ്ക്ക് ചുറ്റുമിരുത്തി മുഖ്യമന്ത്രി ചർച്ച ചെയ്യണമായിരുന്നു. എന്നാല്‍ അങ്ങനെയൊന്നുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം ജില്ലാ കോൺ​ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ശിൽപശാലയിൽ സംസാരിക്കുകയായിരുന്നു കെ മുരളീധരൻ എം.പി.