മോദി ആകാശം വിൽക്കുമ്പോൾ പിണറായി കടൽ വിൽക്കുന്നു ; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ കെ.മുരളീധരന്‍

Jaihind News Bureau
Saturday, February 27, 2021

 

കോഴിക്കോട് : കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കെ.മുരളീധരന്‍ എം.പി. മോദി സർക്കാർ ആകാശം വിൽക്കുമ്പോൾ പിണറായി സർക്കാർ കടൽ വിൽക്കാനൊരുങ്ങുകയാണെന്ന് അദ്ദേഹം പറഞ്ഞു. കടലിന്‍റെ മക്കളോട് സർക്കാർ ചെയ്തത് അവർ ഒരിക്കലും മറക്കില്ല. വരുന്ന തെരഞ്ഞെടുപ്പിൽ ഇതിനുള്ള ഫലം ഇടതുമുന്നണിയ്ക്ക് ലഭിക്കും. എ​ട​ച്ചേ​രി​യി​ൽ സി.​പി.​എം അ​ക്ര​മ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് സം​ഘ​ടി​പ്പി​ച്ച ജ​നാ​ധി​പ​ത്യ സം​ര​ക്ഷ​ണ സ​ദ​സ് ഉ​ദ്ഘാ​ട​നം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യു.ഡി.എഫിലെ സീറ്റ് വിഭജന ചർച്ചകൾ രണ്ട് ദിവസത്തിനുള്ളിൽ പൂർത്തിയാകും. പി.​എ​സ്.​സി ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ സ​ർ​ക്കാ​ർ വ​ഞ്ചി​ക്കു​ക​യാ​ണ് ചെ​യ്ത​ത്. പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​വി​ൽ വ​ന്ന​തി​നാ​ൽ ച​ർ​ച്ച​പോ​ലും പൂ​ർ​ത്തീ​ക​രി​ക്കാ​ൻ കഴിയാത്ത സ്ഥിതിയാണ്‌ സർക്കാരിന് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. യു.​ഡി.​എ​ഫി​ൽ​ നി​ന്ന് മ​റു​ക​ണ്ടം ചാ​ടി​യ ജെ.​ഡി.​എ​സ് ച​ക്ര​ശ്വാ​സം വ​ലി​ക്കു​ക​യാ​ണെന്നും  മുരളീധരൻ ചൂണ്ടിക്കാട്ടി.