തലശ്ശേരിയിൽ NH-66 ൽ മുഴപ്പിലങ്ങാട് – മാഹി ബൈപ്പാസിനു വേണ്ടി നിർമ്മിക്കുന്ന പാലത്തിന്റെ 4 ബീമുകൾ തകർന്നു വീണ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കെ മുരളീധരൻ എം പി ലോക് സഭയിൽ. വകുപ്പു തല അന്വേഷണത്തിനും യഥാർത്ഥ കാരണങ്ങൾ പുറത്ത് കൊണ്ടുവരാൻ വിദഗ്ദ്ധ സമിതിയെ നിയോഗിക്കണമെന്ന് റൂൾ 377 പ്രകാരമുള്ള നോട്ടീസിൽ കെ മുരളീധരൻ എം പി ലോകസഭയിൽ ആവശ്യപ്പെട്ടു.
ബീമുകൾ തകർന്നു വീഴുന്ന സമയത്ത് പാലത്തിന് മുകളിലോ താഴെ പുഴയിലോ ആരും ഇല്ലാതിരുന്നത് കൊണ്ട് വലിയ ദുരന്തമാണ് ഒഴിവായത്. അപകടകാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നാണ് മനസ്സിലാക്കുന്നത്. പാലം പണിയിൽ കോൺട്രാക്ടറുടെ ഭാഗത്ത് വൻ വീഴ്ചയും എൻ എച്ച് അധികൃതരുടെ ഭാഗത്ത് മേൽനോട്ട കുറവും ഉണ്ടായതായി താൻ സ്ഥലം സന്ദർശിച്ചപ്പോൾ മനസ്സിലായി. നിർമ്മാണത്തെ കുറിച്ച് വലിയ അപ മതിപ്പാണ് ജനങ്ങളുടെ ഇടയിൽ ഉണ്ടായിട്ടുള്ളത് എന്നും കെ മുരളീധരൻ ലോക് സഭയിൽ പറഞ്ഞു.