കെ.മുരളീധരന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് തുടക്കം ; വന്‍ സ്വീകരണം ഒരുക്കാന്‍ പ്രവര്‍ത്തകർ

Jaihind News Bureau
Tuesday, March 16, 2021

 

തിരുവനന്തപുരം :  നേമം നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.മുരളീധരന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് തുടക്കമാകും. വൈകിട്ട് 4 മണിക്ക് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുന്ന അദ്ദേഹത്തിന് ആവേശകരമായ സ്വീകരണം നല്‍കാനാണ് പ്രവര്‍ത്തകരുടെ തീരുമാനം. തുടര്‍ന്ന് ജഗതി പാലത്തിന് സമീപത്ത് നിന്നും റോഡ് ഷോ ആരംഭിക്കും. തുറന്ന വാഹനത്തില്‍ പ്രവര്‍ത്തകര്‍ക്കൊപ്പം മണ്ഡലത്തില്‍ പ്രവേശിക്കുന്ന അദ്ദേഹം ഇന്നത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കും.