‘പ്രതികളെ ഒളിപ്പിക്കുന്നതുപോലും പരസ്പരം ആലോചിച്ച്’; സിപിഎം-ബിജെപി അന്തര്‍ധാര സജീവമെന്ന് കെ മുരളീധരന്‍ എംപി

Jaihind Webdesk
Sunday, April 24, 2022

 

കോഴിക്കോട് : കണ്ണൂർ പിണറായിലെ വിഷയത്തിൽ സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി കെ മുരളീധരൻ എം.പി. സംസ്ഥാനത്ത് സിപിഎം-ബിജെപി അന്തർധാര സജീവമാണ്. അതിന്‍റെ തെളിവാണ് പിണറായിയിലെ സംഭവം. പ്രതികളെ ഒളിപ്പിക്കുന്നതു പോലും സിപിഎമ്മും ബിജെപിയും ഒരുമിച്ച് ആലോചിച്ചാണ്. പോലീസിനകത്ത് സിപിഎം ഗുണ്ടകൾ ഉണ്ട്. അവരാണ് നാഭിക്ക് ചവിട്ടുന്നത്. പോലീസിൽ അഴിച്ചു പണി നടത്തിയിട്ട് കാര്യമില്ല. മുസ്‌ലിം ലീഗിനെ അശേഷം സംശയമില്ലെന്നും കെ മുരളീധരൻ എം.പി കോഴിക്കോട് വ്യക്തമാക്കി.

സിപിഎം പ്രവർത്തകൻ പുന്നോൽ ഹരിദാസൻ വധക്കേസിലെ പ്രതിയായ ആര്‍എസ്എസ് പ്രവര്‍ത്തകനെ പിണറായിലെ പാര്‍ട്ടിഗ്രാമത്തില്‍ സിപിഎം പ്രവർത്തകന്‍റെ വീട്ടിൽ ഒളിവിൽ കഴിയവെ പിടികൂടിയ സംഭവം ചൂണ്ടിക്കാട്ടിയായിരുന്നു കെ മുരളീധരന്‍ എംപിയുടെ രൂക്ഷ വിമര്‍ശനം.