പ്രവാസികളുടെ മടക്കം: കണ്ണൂര്‍ വിമാനത്താവളത്തേയും ഉള്‍പ്പെടുത്തണം; കേന്ദ്ര വിദേശകാര്യമന്ത്രിയോട് കെ.മുരളീധരന്‍ എം.പി

Jaihind News Bureau
Wednesday, May 6, 2020

 

പ്രവാസികളുടെ എത്തിക്കുന്ന വിമാനത്താവളങ്ങളുടെ പട്ടികയില്‍ കണ്ണൂര്‍ വിമാനത്താവളത്തേയും ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് കെ.മുരളീധരന്‍ എം.പി കേന്ദ്ര വിദേശകാര്യമന്ത്രിക്ക്‌ ഇ-മെയിൽ സന്ദേശമയച്ചു. തിരിച്ചെത്തുന്ന പ്രവാസികളില്‍ ഏറെപ്പേരും കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ളവരാണെന്നും അവര്‍ക്ക് സ്വദേശത്തേക്ക് എത്താന്‍ കണ്ണൂര്‍ വിമാനത്താവളമാണ് ഏറ്റവും സൗകര്യപ്രദമെന്നും അദ്ദേഹം അറിയിച്ചു.