തിരുവനന്തപുരം മഹാരാജ ഓപ്പൺ സ്കൗട്ട് ഗ്രൂപ്പ്,കുര്യാത്തി ആനന്ദനിലയം അനാഥമന്ദിരം,AKEF എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കുര്യാത്തി ആനന്ദനിലയം കമ്മ്യൂണിറ്റിഹാളിൽ നടന്ന രക്തദാന ക്യാമ്പിന്റെ ഉദ്ഘാടനം ശ്രീ.കെ.മുരളീധരൻ എം.പി നിര്‍വഹിക്കുന്നു.
തിരുവനന്തപുരം : മഹാരാജ ഓപ്പണ്‍ സ്കൗട്ട് ഗ്രൂപ്പ്, കുര്യാത്തി ആനന്ദനിലയം അനാഥമന്ദിരം,എകെഇഎഫ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കുര്യാത്തി ആനന്ദനിലയം കമ്മ്യൂണിറ്റിഹാളില്‍ നടന്ന രക്തദാന ക്യാമ്പിന്റെ ഉദ്ഘാടനം കെ.മുരളീധരന് എം.പി നിര്‍വഹിച്ചു. സൂര്യ നാരായണ കുഞ്ചൂരായര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍, എകെഇഎഫ് എംഡി അമല്‍ അര്ജുന്, ആനന്ദ നിലയം സെക്രട്ടറി കുര്യാത്തി ശശി, ഡോ.പൂര്‍ണിമ,ശ്യാം എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. ക്യാമ്പിലെത്തിയ അമ്പതോളം സന്നദ്ധ പ്രവര്‍ത്തകര്‍ രക്തദാനം നടത്തി.