പൂരനഗരിയില്‍ തിരഞ്ഞെടുപ്പാവേശത്തിന്‍റെ കൊടിയേറ്റി കെ. മുരളീധരന്‍റെ പ്രചാരണം; സ്ഥാനാർത്ഥിക്ക് ആവേശോജ്വല വരവേല്‍പ്പ്

Jaihind Webdesk
Saturday, April 13, 2024

തൃശൂർ: പൂരനഗരിയെ ഇളക്കിമറിച്ച് തൃശൂർ പാർലമെന്‍റ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ. മുരളീധരൻ. തൃശൂരിൽ സിപിഎം-ബിജെബി അന്തർധാര ശക്തമായി തുടരുകയാണെന്നും കെ. മുരളീധരൻ പറഞ്ഞു.കെ. മുരളീധരന് ആവേശകരമായ വരവേൽപും സ്വീകരവുമാണ് മണ്ഡലത്തിലെങ്ങും ലഭിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയൻ ബിജെപി നേതാക്കളെയും കേന്ദ്ര സർക്കാരിനെയും വാക്കാൽ പോലും കുറ്റപ്പെടുത്തുന്നില്ലെന്നും രാഹുൽ ഗാന്ധിയെ മാത്രമാണ് മുഖ്യമന്ത്രി കുറ്റപ്പെടുത്തുന്നതെന്നും കെ. മുരളീധരൻ പറഞ്ഞു. മതേതരത്വ രാജ്യം നിലനിൽകണമെങ്കിൽ മതേതരത്വ സർക്കാർ അധികാരത്തിൽ വരണമെന്നും അതിനായി ഇന്ത്യ മുന്നണിയെ അധികാരത്തിലെത്തിക്കണമെന്നും കെ.  മുരളീധരൻ പറഞ്ഞു. തൃശൂർ ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ സ്ഥാനാർത്ഥിക്ക് വലിയ സ്വീകരണമാണ് ലഭിച്ചത്.