മോദി-പിണറായി- ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട് എന്ന പോലെ-കെ.മുരളീധരന്‍

Jaihind News Bureau
Friday, May 2, 2025

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍. ഇന്ന് നടക്കുന്ന വിഴിഞ്ഞം പദ്ധതി ഉദ്ഘാടനത്തില്‍ സംസാരിക്കാന്‍ പ്രധാനമന്ത്രിക്കും, മുഖ്യമന്ത്രിക്കും, തുറമുഖ വകുപ്പ് മന്ത്രിക്കും മാത്രമെ അവസരമുള്ളൂ. ഇതിനെതിരെയാണ് കെ.മുരളീധരന്‍ രംഗത്ത് വന്നിരിക്കുന്നത്. ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട് എന്ന പോലെയാണ് ഇരുവരുമെന്നും മോദിക്ക് യോഗി ആദിത്യനാഥ് പോലും ഇത്രയ്ക്കും മാച്ച് ആകില്ലെന്നും അദ്ദേഹം പരിഹസിച്ചു.

താന്‍ ഇല്ലെങ്കില്‍ ഇന്ത്യ അപ്രത്യക്ഷം ആയേനെ എന്ന് പ്രധാനമന്ത്രിക്ക് പ്രസംഗിക്കാം. താന്‍ ഇല്ലെങ്കില്‍ കേരളം ഉണ്ടാക്കാന്‍ പരശുരാമന്‍ വീണ്ടും മഴു ഏറിയണമെന്ന് പിണറായിക്കും പറയാം. എതിര്‍ ശബ്ദം ഇരുവരും ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.