യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസും ഡിെൈവഫ്‌ഐ പ്രവര്‍ത്തകരും മര്‍ദ്ദിച്ചതില്‍ കടുത്ത പ്രതികരണവുമായി കെ.മുരളീധരന്‍ രംഗത്ത്.തല്ലി തീര്‍ക്കാന്‍ ആണെങ്കില്‍ തല്ലി തീര്‍ക്കാം.മുഖ്യമന്ത്രിയുടെ ഭാഷയില്‍ പറഞ്ഞാല്‍ ‘രക്ഷാപ്രവര്‍ത്തനം’ ഊര്‍ജിതമാക്കണം.തല്ലുന്ന കണക്കുമായി വന്നാല്‍ തല്ലി തന്നെ തീര്‍ക്കും.കേന്ദ്രത്തില്‍ മോദിയും കേരളത്തില്‍ പിണറായിയും ഭരിക്കുമ്പോള്‍ ഗാന്ധി മാര്‍ഗ്ഗത്തിന് പ്രസക്തിയില്ല.കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് സര്‍ക്കാരില്‍ വിശ്വാസം നഷ്ടപ്പെട്ടു.കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലുന്നത് കണ്ടില്ലെന്ന് മുഖ്യമന്ത്രി കള്ളം പറഞ്ഞതോടെയാണ് നയം മാറ്റാന്‍ പാര്‍ട്ടി തീരുമാനിച്ചതെന്നും മുരളീധരന്‍ പറഞ്ഞു.നവകേരള സദസ്സിനെതിരായ പ്രതിഷേധത്തെ അടിച്ചൊതുക്കുന്ന പൊലീസ് നടപടിയില്‍ സമരമുഖം കോണ്‍ഗ്രസ് കടുപ്പിക്കുകയാണ്.