ജോയിസിന്‍റേത് അന്തസില്ലാത്ത പരാമർശം ; മുഖ്യമന്ത്രി മറുപടി പറയണം : കെ മുരളീധരൻ

Jaihind Webdesk
Tuesday, March 30, 2021

തിരുവനന്തപുരം : രാഹുൽ ഗാന്ധിക്കെതിരായ പരാമർശം അന്തസില്ലാത്തതാണെന്ന് കെ മുരളീധരൻ എം.പി. മുഖ്യമന്ത്രിയുടെ മറുപടി ഇക്കാര്യത്തിൽ അറിയണമെന്നും അദ്ദേഹം പറഞ്ഞു.  ജോയിസ് ജോര്‍ജിന്‍റേത്  പക്വതയില്ലാത്ത വിലകുറഞ്ഞ പരാമര്‍ശമെന്ന് പി.ജെ ജോസഫും പറഞ്ഞു. ജോയിസിന്‍റെ വാക്കുകള്‍ എല്‍ഡിഎഫിന്റെ അഭിപ്രായം ആണോയെന്നും ജോസഫ് തൊടുപുഴയില്‍ ചോദിച്ചു.

അതേസമയം വിവാദ പരാമർശത്തിനെതിരെ ഡിജിപിക്ക് പരാതി നൽകുമെന്ന് ഇടുക്കി ഡിസിസി പ്രസിഡൻ്റ് ഇബ്രാഹിംകുട്ടി കല്ലാർ അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകുമെന്ന് ഡീൻ കുര്യാക്കോസ് എംപിയും പറഞ്ഞു. ജോയ്സ് മ്ലേച്ഛനാണെന്ന് തെളിയിച്ചിരിക്കുന്നു. അവനവൻ്റെ ഉള്ളിലുള്ള അശ്ലീലമാണ് പുറത്ത് വരുന്നത്. വിദ്യാർഥിനികളെ കൂടിയാണ് അപമാനിച്ചതെന്നും ഡീന്‍ പറഞ്ഞു.