ബ്രഹ്‌മാവിനെ പോലും ഞെട്ടിച്ച് 124 വയസുള്ളവര്‍ വരെ വോട്ടര്‍ പട്ടികയില്‍ ഇടം പിടിച്ചുവെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. മോദി തിരക്കഥ എഴുതി, അതില്‍ അന്നത്തെ തൃശൂര്‍ കളക്ടറുള്‍പ്പടെ നടന്മാരായി. തൃശൂരില്‍ യുഡിഎഫ് വിജയിക്കുമെന്ന് ഉറപ്പിച്ചിരുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പഞ്ച് ഡയലോഗ് അടിക്കുന്ന സുരേഷ് ഗോപി മൗനിയായി ഇരിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെ മുരളീധരന്‍ രംഗത്ത് വന്നു. വോട്ട് കൊള്ള വിഷയത്തില്‍ മുഖ്യമന്ത്രിയുടെ മൗനം എന്തുകൊണ്ടെന്ന് വ്യക്തമാക്കണമെന്നും ഇടത് എം പിമാരെ അറസ്റ്റ് ചെയ്തിട്ട് പോലും മുഖ്യമന്ത്രി മിണ്ടുന്നില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.