ബിജെപിക്ക് കേരളത്തില്‍ നേട്ടമൊന്നും ഉണ്ടാകാന്‍ പോകുന്നില്ല; മോദി ഗ്യാരണ്ടി പ്രഖ്യാപനം കേരളത്തിൽ നടപ്പില്ലെന്ന് കെ.മുരളീധരന്‍

Thursday, January 4, 2024

കോഴിക്കോട്: ബിജെപിക്ക് കേരളത്തില്‍ നേട്ടമൊന്നും ഉണ്ടാകാന്‍ പോകുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ തൃശ്ശൂരില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ സ്ത്രീ ശക്തി മോദിക്കൊപ്പം റാലി കൊണ്ടൊന്നും നേട്ടമുണ്ടാകാന്‍ പോകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. മോദി ഗ്യാരണ്ടി പ്രഖ്യാപനമൊന്നും കേരളത്തിൽ നടപ്പില്ല. മോദി കേരളത്തിൽ സമയം ചെലവിട്ടിട്ട് കാര്യമില്ല. പിണറായി വിളിച്ചാലും കോണ്‍ഗ്രസ് അധികാരത്തിൽ ഇരിക്കുമ്പോൾ വിളിച്ചാലും പ്രമുഖര്‍ സമ്മേളനത്തിനും റാലിക്കും വരും . അത് വോട്ടാകില്ലെന്നും അദ്ദേഹം വിമർശിച്ചു.