ജനങ്ങൾക്ക് ഇടയിലെ ജനപ്രതിനിധി … കെ.മോഹൻ കുമാര്‍

ജനങ്ങൾക്ക് ഇടയിലെ ജനപ്രതിനിധി എന്നാണ് യു ഡി എഫ് സ്ഥാനാർത്ഥി കെ.മോഹൻ കുമാറിനെ വിശേഷിപ്പിക്കുന്നത്. പാവപ്പെട്ടവർ ചികിത്സതേടി എത്തുന്ന പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിൽ മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാൻ മോഹൻകുമാർ നടത്തിയ പരിശ്രമങ്ങളാണ് അദ്ദേഹത്തിന് ഈ പേര് നേടികൊടുത്തത്. മണ്ഡലത്തിന്‍റെ നൊമ്പരങ്ങൾ  അറിയാവുന്ന മോഹൻകുമാറിന് ഇവിടെ എന്തുചെയ്യണമെന്ന നിശ്ചയം ഉണ്ടായിരുന്നു.

പേരൂർക്കട ആശുപത്രിയിലും മെഡിക്കൽ കോളേജിലും പുതിയ കെട്ടിടങ്ങളും വിപുലമായ സൗകര്യവും എത്തും മുന്നേ ഒരു കാലഘട്ടമുണ്ടായിരുന്നു. ഇന്ന് 24മണിക്കൂറും അത്യാഹിതവിഭാഗമായി പ്രവർത്തിക്കുന്ന
ജില്ലാ ആശുപത്രി, പതിറ്റാണ്ടുകൾക്കു ശേഷമാണ് രോഗികൾക്കും ജീവനക്കാർക്കും ആശ്വാസമായി മാറിയത്. പഴയകാലത്തെ സൗകര്യങ്ങൾ ഓർമ്മിച്ചെടുത്താലേ പേരൂർക്കട ആശുപത്രിയിലെ ഇപ്പോഴത്തെ സൗകര്യങ്ങൾ
വിലയിരുത്താനാവൂ.

കെ. മോഹൻ കുമാർ എം.എൽ.എയായി എത്തിയതോടെയാണ് പഴയ ദുരവസ്ഥക്ക് പരിഹാരമായത്. കാടുപിടിച്ചു കിടന്ന സ്ഥലങ്ങളിൽ പുതിയ കെട്ടിടങ്ങൾ പണിതതോടെ ആശുപത്രിയുടെ മുഖം തന്നെ മാറി. സൗകര്യങ്ങളും സംവിധാനങ്ങളും കൂടിയപ്പോൾ രോഗികൾക്കും അത് ആശ്വാസമായി. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഉണ്ടായ സൗകര്യങ്ങളുടെയും തുടക്കക്കാരൻ കെ.മോഹൻ കുമാർ തന്നെ. ഓൾ ഇന്ത്യ മെഡിക്കൽ സയൻസ് ഇൻസ്റ്റിറ്റ്യൂട്ട് അഥവാ എ.ഐ.ഐ.എം.എസ് നിലവാരമുള്ള ആരോഗ്യ സ്ഥാപനമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് അംഗീകരിക്കപ്പെട്ടത് കേരളീയർക്കാകെ അഭിമാനമാണ്.

ഡെന്‍റൽ കോളേജ്, എസ്.എ.ടി, ആർ.സി.സി എന്നിവിടങ്ങളിലും അത്യാധുനിക സൗകര്യങ്ങൾ ഏർപ്പെടുത്താൻ മോഹൻകുമാർ പരിശ്രമിച്ചു. കെ.എസ്.ആർ.ടി.സി സബ് ഡിപ്പോ മെഡിക്കൽ കോളേജിൽ
വന്നതും മോഹൻ കുമാറിന്‍റെ പരിശ്രമങ്ങളുടെ ഫലമായാണ്.

ജനങ്ങൾക്കിടയിൽ ജീവിച്ച ജനപ്രതിനിധിയായാണ് കെ. മോഹൻ കുമാറിനെ വിലയിരുത്തപ്പെടുന്നത്. പാവപ്പെട്ടവർ ചികിത്സതേടി എത്തുന്ന പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലും മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാൻ മോഹൻകുമാർ ശ്രദ്ധിച്ചു. കടകംപള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിത്സതുടങ്ങിയതും ആയുർവേദ ആശുപത്രിക്കും ഹോമിയോ ആശുപത്രിക്കും പുതിയ കെട്ടിടങ്ങൾ പണിതതും തന്‍റെ പരിശ്രമം ആയിരുന്നെന്ന് കെ. മോഹൻകുമാർ ഓർക്കുന്നു.

https://youtu.be/sx7_5AQOARY

K Mohankumar
Comments (0)
Add Comment