‘കെ.കെ. ശൈലജയുടെ പരാതി നുണ ബോംബ്; ആരെയും അപമാനിക്കുന്ന രീതി യുഡിഎഫിനില്ല’: വി.ഡി. സതീശന്‍

 

കണ്ണൂർ: വടകരയിലെ ഇടതുസ്ഥാനാർത്ഥി കെ.കെ. ശൈലജയുടെ പരാതി നുണ ബോംബെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഒരു സ്ഥാനാർത്ഥിയെയും അപമാനിക്കുന്ന രീതി യുഡിഎഫ് സ്വീകരിക്കില്ല. വടകരയില്‍ എല്‍ഡിഎഫ് നുണപ്രചാരണം നടത്തുന്നു. ഒരു മാസം മുമ്പ് പരാതി നൽകിട്ടും പിണറായി വിജയന്‍റെ എന്തുകൊണ്ട് പോലീസ് നടപടി എടുത്തില്ലെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. ആരെങ്കിലും ആക്ഷേപം നടത്തിട്ടുണ്ടെങ്കിൽ അവർക്ക് എതിരെ നടപടി എടുക്കുകയാണ് വേണ്ടതെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

Comments (0)
Add Comment