കെ.കെ. രമ എംഎല്‍എയുടെ പിതാവ് അന്തരിച്ചു

Jaihind Webdesk
Tuesday, July 23, 2024

 

കോഴിക്കോട്: കെ.കെ. രമ എംഎല്‍എയുടെ പിതാവ് കെ.കെ. മാധവന്‍ (87) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സംസ്കാരം കോഴിക്കോട് നടുവണ്ണൂരിലെ വീട്ടുവളപ്പില്‍ വൈകിട്ട് ആറിന് നടക്കും. പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു അന്ത്യം. നടുവണ്ണൂര്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ്, സിപിഎം ബാലുശേരി ഏരിയാ സെക്രട്ടറി, ജില്ലാ കൗണ്‍സില്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഭാര്യ: ദാക്ഷായണി. മക്കള്‍: കെ.കെ. രമ എംഎല്‍എ, പ്രേമ, തങ്കം, സുരേഷ്. മരുമക്കള്‍: ജ്യോതിബാബു, സുധാകരന്‍ മൂടാടി, പരേതനായ ടി.പി. ചന്ദ്രശേഖരന്‍, നിമിഷ ചാലിക്കര. സഹോദരങ്ങള്‍: കെ.കെ. കുഞ്ഞികൃഷ്ണന്‍, കെ.കെ. ഗംഗാധരന്‍, കെ.കെ. ബാലന്‍.