കെ.സി. വേണുഗോപാലിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണഗാനം പ്രകാശനം ചെയ്തു; ആവേശമായി സ്റ്റീഫന്‍ ദേവസ്സിയുടെ സോളോ പെർഫോമന്‍സ്

Jaihind Webdesk
Monday, March 25, 2024

 

ആലപ്പുഴ: യുഡിഎഫ് സ്ഥാനാർത്ഥി കെ.സി. വേണുഗോപാലിന്‍റെ തിരഞ്ഞെടുപ്പ് പ്രചരണ ഗാനത്തിന്‍റെ പ്രകാശനം ആലപ്പുഴ ചില്ല ആർട് കഫേയിൽ നടന്നു. പ്രശസ്ത സംഗീതജ്ഞൻ സ്റ്റീഫൻ ദേവസിയാണ് ഗാനങ്ങൾ പുറത്തിറക്കിയത്. പിന്നാലെ സ്റ്റീഫന്‍ ദേവസിയുടെ സോളോ പെർഫോമന്‍സും അരങ്ങേറി.

രാജീവ് ആലുങ്കലാണ് ഗാനത്തിന്‍റെ രചന നിർവഹിച്ചത്. എന്നും ഒരു സഹോദരനെപ്പോലെ തന്‍റെയൊപ്പമുള്ള രാജീവ് ആലുങ്കല്‍ തനിക്കായി ഗാനങ്ങൾ രചിച്ചത് ഏറെ സന്തോഷം പകരുന്നതാണെന്ന് കെ.സി. വേണുഗോപാല്‍ പറഞ്ഞു. കേരളത്തിന്‍റെ സംഗീത സദസുകളിലെ അവിഭാജ്യഘടകമായി മാറിയ പുതുതലമുറയുടെ കലാകാരൻ സ്റ്റീഫൻ ദേവസ്സിക്കും അദ്ദേഹം തന്‍റെ നന്ദി അറിയിച്ചു. കെപിസിസി ജനറൽ സെക്രട്ടറി എ.എ. ഷുക്കൂർ, രാഷ്ട്രീയ കാര്യസമിതി അംഗം എം. ലിജു, യുഡിഎഫ് ചെയർമാൻ എ.എം. നസീർ, ആലപ്പി അഷറഫ് എന്നിവരും ഓഡിയോ പ്രകാശനത്തില്‍ പങ്കെടുത്തു.