ആലപ്പുഴ: സിപിഎം നേതാവ് ജി. സുധാകരനുമായി കൂടിക്കാഴ്ച നടത്തി എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. സുധാകരന്‍റെ വസതിയിലെത്തിയാണ് വേണുഗോപാൽ കണ്ടത്. സൗഹൃദ കൂടിക്കാഴ്ചയായിരുന്നെന്ന് കെ.സി വേണുഗോപാല്‍ പ്രതികരിച്ചു. തന്‍റെ ആരോഗ്യ വിവരം തിരക്കി വന്നതാണ് കെ.സി എന്ന് ജി. സുധാകരൻ പറഞ്ഞു.
അതേസമയം ആലപ്പുഴയിൽ ഗുരുതര വൈകല്യത്തോടെ ജനിച്ച കുഞ്ഞിനെയും കെ.സി വേണുഗോപാൽ എംപി സന്ദർശിച്ചു. ചികിത്സ പിഴവിനെ തുടർന്ന് വൈകല്യത്തോടെ കുഞ്ഞ് ജനിച്ചതിൽ സർക്കാർ ചികിത്സാ സഹായം വൈകിപ്പിക്കുന്നുവെന്ന് കെ.സി. പറഞ്ഞു. ഇത് വളരെ ഗൗരവതരമായ ഒരു വിഷയമാണെന്നും വിഷയത്തിൽ ഉടൻ ഒരു യോഗം വിളിച്ചു ചേർക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുടുംബത്തിന് എല്ലാ പിന്തുണയും നൽകിയാണ് അദ്ദേഹം മടങ്ങിയത്.