കോണ്‍ഗ്രസ് ആശയങ്ങളില്‍ അടിയുറച്ച് വിശ്വസിച്ച പൊതുപ്രവര്‍ത്തകന്‍: എം.ആര്‍ രഘുചന്ദ്രബാലിന്റെ നിര്യാണത്തില്‍ കെ സി വേണുഗോപാല്‍ എംപി അനുശോചിച്ചു

Jaihind News Bureau
Saturday, November 8, 2025

കോണ്‍ഗ്രസ് ആശയങ്ങളില്‍ അടിയുറച്ച് വിശ്വസിച്ച് പ്രവര്‍ത്തിച്ച പൊതുപ്രവര്‍ത്തകനായിരുന്നു എം.ആര്‍.രഘുചന്ദ്രബാലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. വിശാലമായ വികസന കാഴ്ചപ്പാടും അസാധ്യമായ ഭരണനിര്‍വഹണ കഴിവും പ്രകടിപ്പിച്ച അദ്ദേഹം സംഘടനയുടെ താഴെത്തട്ടില്‍ നിന്ന് ഉയര്‍ന്ന നേതാവാണ്. വലിയ സൗഹൃദബന്ധം സൂക്ഷിച്ചിരുന്ന അദ്ദേഹത്തിന്റെ വിയോഗം കോണ്‍ഗ്രസിന് വലിയ നഷ്ടമാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

ഇന്ന് പുലര്‍ച്ചെയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എക്‌സൈസ് മന്ത്രിയുമായിരുന്ന എം.ആര്‍ രഘുചന്ദ്രബാല്‍ അന്തരിച്ചത്. മൃതദേഹം നാളെ രാവിലെ പൈപ്പിന്‍മൂട്ടില്‍ ഉള്ള അദ്ദേഹത്തിന്റെ വസതിയിലേക്ക് കൊണ്ടുവരും.തുടര്‍ന്ന് തിരുവനന്തപുരം ഡിസിസി ഓഫീസില്‍ പൊതുദര്‍ശനത്തിനുശേഷം കാഞ്ഞിരംകുളത്തെ കുടുംബവീട്ടിലേക്ക് ഭൗതികശരീരം കൊണ്ടുവരും. വൈകുന്നേരം സംസ്‌കാര ചടങ്ങുകള്‍ നടക്കും